സെലിബ്രിറ്റികള്‍ അവരുടെ വാക്കുകള്‍ പലപ്പോഴും വളച്ചൊടിക്കപ്പെടുന്നുവെന്ന് പറയാറുണ്ട്. അതുകൊണ്ട് തന്നെ അഭിമുഖത്തില്‍ നമ്മള്‍ പറയുന്നതിനെ വളച്ചൊടിക്കുന്നു എന്ന ഭയത്തിൽ തന്നെയാണ് താൻ സംസാരിക്കുന്നതെന്നു നടി ഉര്‍വശി പറയുന്നു. പലരോടും ഫോണിൽ സംസാരിക്കുമ്പോൾ ഉള്ളിൽ നിന്നൊരു ടെക്നീഷ്യൻ ഉണരും. നമ്മൾ പറയുന്നത് റിക്കോർഡ് ചെയ്യുന്നുണ്ടോ എന്ന തോന്നൽ ഓൺ ആകുമെന്നും അതോടെ നമുക്കുള്ളിലെ ‘ഫോർമാലിറ്റി മോഡ്’ തനിയെമാറുമെന്നും ഉര്‍വശി പറയുന്നു. കൂടാതെ സിനിമയെക്കുറിച്ചുള്ള അഭിപ്രായത്തിന് മോശം എന്നാണു പറയാൻ വന്നതെങ്കിലും കുഴപ്പമില്ല എന്നായി മാറ്റുമെന്നും താരം കൂട്ടിച്ചേര്‍ത്തു. .
”ഓരോ നിമിഷവും കളവു പറഞ്ഞ്, മുഖം മൂടിയിട്ട് ജീവിക്കാൻ തുടങ്ങിയിരിക്കുകയാണു മനുഷ്യൻ. പലതും പറയാൻ പേടിയാണ്. നമ്മൾ പറയുന്ന ചില ഭാഗങ്ങൾ മാത്രമെ ടുത്ത് ഹൈലൈറ്റ് ചെയ്ത് വാർത്തയായി സോഷ്യൽ മീഡിയയിൽ കറങ്ങിത്തുടങ്ങും. സിനിമയിലെ ആരെക്കുറിച്ചു ചോദിച്ചാലും പറയാൻ നാലു വാക്യമുണ്ട്. ‘അയ്യോ, നല്ല സഹപ്രവർത്തകനാണു കേട്ടോ, നല്ല സ്വഭാവമായിരുന്നു, അഭിനയത്തിനിടയിൽ തെറ്റു വരുമ്പോൾ പറഞ്ഞു തരും.. വളരെ കോ ഓപ്പറേറ്റീവ് ആണ്, തീർന്നു. ഇത് മമ്മൂട്ടിയെക്കുറിച്ചും മോഹൻലാലിനെക്കുറിച്ചും ഇന്ദ്രൻസിനെക്കുറിച്ചും മാത്രമല്ല ആരെപ്പെറ്റിയും പറയാം. റിച്ച് നമുക്ക് അവരോടുള്ള സ്വാതന്ത്ര്യം വച്ച് എന്തെങ്കിലും പറഞ്ഞാൽ അതു മറ്റൊരു രീതിയിലാകും പുറത്തുവരുന്നത്.” ഉര്‍വശി ഒരു അഭിമുഖത്തില്‍ പങ്കുവച്ചു
Post Your Comments