CinemaMollywood

ഫോര്‍മാലിറ്റി മോഡ് ഓണ്‍ ആക്കി യാന്ത്രികമായി ജീവിക്കുന്നതിനെ പറ്റി ഉര്‍വശി പ്രതികരിക്കുന്നു

ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന മുന്‍നിര നായികമാരില്‍ ഒരാളായിരുന്നു ഉര്‍വശി. വിവാഹ ശേഷം സിനിമയില്‍ നിന്ന് മാറി നിന്ന ഉര്‍വശി വീണ്ടും തിരിച്ചു വന്നെങ്കിലും മുമ്പ് ലഭിച്ച അത്രയും നല്ല കഥാപാത്രങ്ങള്‍ ഉര്‍വശിയ്ക്ക് ലഭിച്ചില്ല. പിന്നീട് മലയാളികള്‍ ചര്‍ച്ച ചെയ്തത്
ഉര്‍വശിയുടെ വിവാഹ മോചനവും രണ്ടാം വിവാഹവും എല്ലാം ആയിരുന്നു. ആരാധകരില്‍ നിന്നും പൊതു ഇടങ്ങളില്‍ നിന്നും വിട്ടുനിന്ന ഉര്‍വശി ഏറെ നാളുകള്‍ക്കും ശേഷം സമൂഹത്തെപ്പറ്റിയും മുഖംമൂടി അണിഞ്ഞ മനുഷ്യരെപ്പറ്റിയും പ്രതികരിക്കുന്നു.

പറയുന്നതെല്ലാം വളച്ചൊടിക്കുകയും റെക്കോര്ഡ് ചെയ്യപ്പെടുകയും ചെയ്യുന്ന
സമൂഹത്തിലാണ് നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നത്. അത് കൊണ്ട് തന്നെ താന്‍ പറയുന്ന കാര്യങ്ങള്‍ വളച്ചൊടിക്കപ്പെടുമോ എന്ന ഭയത്തിലാണ് പലരോടും സംസാരിക്കുന്നതെന്ന് ഉര്‍വശി തുറന്നു പറയുന്നു. ഫോണില്‍ സംസാരിക്കുമ്പോള്‍ ഉള്ളില്‍ നിന്നും ഒരു ടെക്നീഷ്യന്‍ ഉണരും. നമ്മള്‍ പറയുന്നത് റെക്കോര്ഡ് ചെയ്യുന്നുണ്ടോ എന്ന തോന്നല്‍ ഉള്ളില്‍ ഉണരും. അതോടെ നമുക്കുള്ളിലെ ഫോര്‍മാലിറ്റി മോഡ് തനിയെ ഓണ്‍ ആകും.സിനിമയെ കുറിച്ച് മോശം അഭിപ്രായമാണ് പറയാന്‍ വന്നതെങ്കിലും കുഴപ്പമില്ല എന്ന് പറഞ്ഞ് അവസാനിപ്പിക്കും. ഇങ്ങനെ ഓരോ നിമിഷവും കളവ് പറഞ്ഞു മുഖം മൂടിയിട്ട് തുടങ്ങിയിരിക്കുന്നു മനുഷ്യര്‍ ..ഉര്‍വശി പറയുന്നു

shortlink

Related Articles

Post Your Comments


Back to top button