ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാളിനെ വെല്ലുവിളിച്ച് ഈസ്റ്റ് ഡല്‍ഹിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ താരവുമായ ഗൗതം ഗംഭീര്‍. ആംആദ്മി തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിച്ചാല്‍ പരസ്യമായി തൂങ്ങിമരിക്കാന്‍ തയ്യാറാണെന്ന് ഗംഭീര്‍ പറഞ്ഞു. തന്റെ എതിര് സ്ഥാനാര്‍ത്ഥിയും എഎപി നേതാവുമായ അതിഷി മര്ലിനയെ അധിക്ഷേപിച്ച് നോട്ടീസ് വിതരണം ചെയ്തെുവെന്ന ആരോപണത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആംആദ്മി തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ സത്യമാണെന്ന് തെളിഞ്ഞാല്‍ താന്‍ പരസ്യമായി തൂങ്ങി മരിക്കാന്‍ തയ്യാറാണ്. എന്നാല്‍ മറിച്ച് സംഭവിച്ചാല്‍ അരവിന്ദ് കെജരിവാള്‍ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ തയാറാകുമോ എന്നും ഗംഭീര്‍ വെല്ലുവിളിച്ചു.
അതേസമയം ഗംഭീറിനെതിരെയുയര്ന്ന ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്കി.ബിജെപിയുടെ കൃഷ്ണനഗര്‍ കൗണ്‍സിലര്‍ സന്ദീപ് കപൂറാണ് കപരാതി നല്‍കിയത്. പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ കമ്മീഷന് പോലീസിനു നിര്‍ദേശം നല്കി.
Post Your Comments