പങ്കാളിക്ക് അവിഹിത ബന്ധം ഉണ്ടെന്ന് സംശയം, ഭയം, ഉത്കണ്ഠ തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് സ്‌കീസോഫ്രീനിയ ആകാം. ഗുരുതരമായ ഒരു മാനസിക രോഗമാണ് സ്‌കീസോഫ്രീനിയ. മസ്തിഷ്‌ക കോശങ്ങളില്‍ സംഭവിക്കുന്ന ഭൗതികവും രാസയാനികവുമായ മാറ്റങ്ങളാല്‍ വരുന്ന താളപ്പിഴകവുകളാണ് ഈ രോഗത്തിന് കാരണം. നൂറു പേരില്‍ ഒരാളെവീതം ജീവിതത്തില്‍ ഏതെങ്കിലും സമയത്ത് ഈ രോഗം ബാധിക്കുന്നു.
തലച്ചോറിലെ നാഡീകോശങ്ങള്‍ പരസ്?പരം കൈമാറാന്‍ ഉപയോഗിക്കുന്ന രാസപദാര്‍ഥങ്ങളായ ഡോപാമിന്‍, ഗ്ലൂട്ടമേറ്റ് എന്നിവയുടെ ഏറ്റക്കുറച്ചിലുകള്‍ ഈ രോഗത്തിന് മുഖ്യ കാരണമാകുന്നു. പാരമ്പര്യവും ഗര്‍ഭാവസ്?ഥയില്‍ ബാധിക്കാവുന്ന വൈറസ് രോഗങ്ങളും ചിലപ്പോള്‍ ഈ രോഗത്തിന് കാരണമാകാം. മാനസിക സംഘര്‍ഷങ്ങളും കുടുംബപ്രശ്‌നങ്ങളുമൊക്കെ ഈ രോഗാവസ്?ഥയെ കൂടുതല്‍ മോശമാക്കാം.
ലക്ഷണങ്ങള്‍
ഒരു മാസമെങ്കിലും താഴെപ്പറയുന്ന ലക്ഷണങ്ങള്‍ സ്?ഥിരമായി കണ്ടുവന്നാല്‍ രോഗം സ്?കീസോഫ്രീനിയയാണെന്ന് കരുതാം.
1. സംശയ സ്വഭാവം, തന്നെ ആരോ അക്രമിക്കാന്‍ ശ്രമിക്കുന്നു, പങ്കാളിക്ക് അവിഹിത ബന്ധം ഉണ്ടെന്ന തോന്നല്‍ തുടങ്ങിയവ.
2. ഒന്നിലും ചെയ്യാന്‍ താല്പര്യം കാണില്ല, മറ്റുള്ളവരില്‍നിന്നും ഒഴിഞ്ഞുമാറുക.
3. പഠനം, ജോലി, ശരീരവൃത്തി, ആഹാരം എന്നിവയില്‍ അലസതയും താല്പര്യക്കുറവും കാണിക്കുക.
4. വൈകാരിക മാറ്റങ്ങള്‍ – ഭയം, ഉത്കണ്?ഠ, നിര്‍വികാരത, കാരണമില്ലാതെ ചിരിക്കുക, കരയുക.
5. ഇല്ലാത്ത വ്യകതികളുമായി സംസാരിക്കുക, ബന്ധമില്ലാത്തതും അര്‍ത്ഥമില്ലാത്തതുമായ സംസാരം, കണ്ണാടിയില്‍ നോക്കി ചേഷ്?ടകള്‍ കാണിക്കുക.
6. അമിത ദേഷ്യം, ആത്മഹത്യാ പ്രവണത, കൊലപാതക വാസന.
ചികിത്സ
ശരിയായ ചികിത്സയിലൂടെയും പരിചരണങ്ങളിലൂടെയും സ്കീസോഫ്രീനിയയെ ഭേദമാക്കാം. ആരംഭത്തില്‍ തന്നെ ചികിത്സ തുടങ്ങണം. മരുന്നുകളോടൊപ്പം മറ്റു തെറാപ്പികളും നല്ല പിന്തുണയും നല്‍കിയാല്‍ രോഗം ഭേദമാകും.
Post Your Comments