ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ സ്ട്രീമിങ് ചാനലുകളിലെ ഉള്ളടക്കം നിയന്ത്രിക്കണം എന്നാവിശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. ആമസോണ്‍, നെറ്റ്ഫ്‌ലിക്‌സ്, ഹോട്ട്സ്റ്റാര്‍ മുതലായ ഓണ്‍ലൈന്‍ സ്ട്രീമിങ് ചാനലുകളില്‍ സെന്‍സര്‍ ചെയ്യാത്ത, ലൈംഗികപരമായതും അശ്ലീല ചുവയുള്ളതുമായ ഉള്ളടക്കങ്ങളാണുള്ളത് എന്നാരോപിച്ച് ഒരു എന്‍.ജി.ഒ സമര്‍പിച്ച ഹര്‍ജി പരിഗണിച്ചാണ് റിപ്പോര്‍ട്ട്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടെന്താണെന്നും ഹര്‍ജിയില്‍ ചോദിക്കുന്നു.
ആമസോണ്‍, നെറ്റ്ഫ്‌ലിക്‌സ്, ഹോട്ട്സ്റ്റാര്‍ ഉള്‍പെടുന്ന ഓണ്‍ലൈന്‍ സ്ട്രീമിങ് ചാനലുകളുടെ പ്രവര്‍ത്തനവും ഉള്ളടക്കങ്ങളും നിയന്ത്രിക്കാനാവിശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നിര്‍മിക്കാനാണ് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടതെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. ഉള്ളടക്കങ്ങളെ നിയന്ത്രിക്കാന്‍ ചില സ്വയം നിയന്ത്രണ ചട്ടങ്ങള്‍ ഈ വര്‍ഷം ആദ്യത്തില്‍ ആമസോണ്‍, നെറ്റ്ഫ്‌ലിക്‌സ്, ഹോട്ട്സ്റ്റാര്‍, വൂട്ട്, സോണി ലൈവ്, എ.എല്‍,ടി ബാലാജി അടങ്ങുന്ന മുന്‍നിര ഓണ്‍ലൈന്‍ ചാനലുകള്‍ ഉണ്ടാക്കിയിരുന്നു. ഈ സ്വയം നിയന്ത്രണ ചട്ടങ്ങള്‍ ഉള്ളപ്പോഴാണ് സുപ്രീം കോടതിയുടെ ഈ പുതിയ വിധി. നേരത്തെ ഡല്‍ഹി ഹൈ കോടതി ഇതേ ഹര്‍ജി തള്ളിയിരുന്നു.
ഇന്റര്‍നെറ്റിലെ ഉള്ളടക്കങ്ങളുടെ നിയന്ത്രണത്തിന്റെ കുറവ് മൂലം അശ്ലീല ചുവയുള്ളതും മതപരമായി വിലക്കപെട്ടതും അസാന്മാര്‍ഗികവുമായ ഉള്ളടക്കങ്ങള്‍ക്കുള്ള വേദിയായി ഇവ മാറിയെന്ന് ഹര്‍ജി സമര്‍പ്പിച്ച ജസ്റ്റിസ് ഫോര്‍ റൈറ്റ് എന്ന സംഘടന വാദിക്കുന്നു. ഇത്തരം ചാനലുകളിലെ ഉള്ളടക്കങ്ങള്‍ പീനല്‍ കോഡിന്റെ പരിധികള്‍ ലംഘിച്ചുവെന്നും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്റ്റ് മറികടന്നുവെന്നും പി.ഐ.എല്ലും ആരോപിക്കുന്നു.
Post Your Comments