വരാപ്പുഴ: ശാന്തിവനത്തിൽ ടവർ സ്ഥാപിക്കുന്നതിന് മുന്നോടിയായുള്ള ഫൗണ്ടേഷന്റെ നിർമാണം ഏകദേശം പൂർത്തിയായി. വെള്ളിയാഴ്ച ഉച്ചയോടെ കോൺക്രീറ്റിങ് ജോലികൾ ചെയ്തുതീർത്തു. ചൊവ്വാഴ്ച ടവർ ഉറപ്പിക്കുന്ന പണികൾ ആരംഭിക്കും. ഇത് രണ്ട് ദിവസത്തിനകം തന്നെ പൂർത്തീകരിക്കാനാകുമെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ .
വൈദ്യുതി ബോർഡിന്റെ ഉന്നത ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് നിർമാണ പണികൾ നടക്കുന്നത്. 20-നകം ശാന്തിവനം ഉൾപ്പെടുന്ന പ്രദേശത്തെ ജോലികൾ പൂർണമായും പൂർത്തിയാക്കാൻ കഴിയുമെന്നാണ് ഉദ്യോഗസ്ഥൻ പറയുന്നത്.
Post Your Comments