ലണ്ടൻ ; നിശ്ശബ്ദനാകാൻ ഒരുങ്ങി ബിഗ് ബെന്‍ ബെല്‍. ഓരോ മണിക്കൂറിലും മൈലുകള്‍ക്കപ്പുറം മുഴങ്ങുന്ന ഇംഗ്ലണ്ടിലെ പാര്‍ലമെന്റ് വളപ്പില്‍ സ്ഥിതി ചെയ്യുന്ന ക്ലോക്ക് ടവര്‍ അറ്റകുറ്റപ്പണികള്‍ക്കായി നാലു വര്‍ഷത്തേക്ക് അടച്ചിടുന്നു. 157 വര്‍ഷത്തിലധികം പഴക്കമുള്ള ക്ലോക്ക് ടവർ ഓരോ മണിക്കൂറിലും മുഴക്കുന്ന മണിനാദം മൈലുകള്‍ക്കപ്പുറത്തേക്കാണ് മുഴങ്ങിക്കേള്‍ക്കുന്നത്. തെംസ് നദീതീരത്തുള്ള പാര്‍ലമെന്റ് മന്ദിരം ലോകപൈതൃക സങ്കേതങ്ങളിലൊന്നാണ്. ക്ലോക്കിലെ മണി ശബ്ദം നിലച്ചാലും സമയം കൃത്യമായി കാണിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ക്ലോക്ക് ടവറിന്റെ നിലവിലെ കേടുപാടുകള്‍ തീര്‍ത്ത് കൂടുതല്‍ മനോഹരമാക്കാനും ഭാവിയിലേക്ക് സംരക്ഷിക്കുന്നതിനും വേണ്ടിയാണ് അറ്റകുറ്റപ്പണികള്‍ നടത്തുന്നതെന്ന് ടവറിന്റെ മേല്‍നോട്ടച്ചുമതലയുള്ള സ്റ്റീവ് ജാഗ്സ് പറഞ്ഞു. ലോകം മുഴുവനുമുളള വിനോദ സഞ്ചാരികളെ ഏറെ ആകർശിച്ചിരുന്ന ക്ലോക്ക് ടവര്‍ അടച്ചിടുന്നത് സന്ദര്‍ശകരെ നിരാശരാക്കുന്നു.
Post Your Comments