Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest News

ചെയ്തു കൊണ്ടിരുന്ന സിനിമയുടെ എഡിറ്റിങ് ജോലികള്‍ മാറ്റിവെച്ച് സോന മോളുടെ അടുത്തെത്തി, കുഞ്ഞു സഹായവും നല്‍കി- സന്തോഷ് പണ്ഡിറ്റ്

കളിക്കുന്നതിനിടെ തൃശൂര്‍ പട്ടിക്കാട് സ്വദേശിനിയായ ആറു വയസുകാരി സോന അബോധാവസ്ഥയിലായതും തൊട്ടടുത്ത ദിവസങ്ങളില്‍ ദേഹമാസകലം തടിച്ചു വീര്‍ത്തതും വാര്‍ത്തയായിരുന്നു. തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ തേടിയ സോനയ്ക്ക് അപസ്മാരമുണ്ടെന്ന് ഡോക്ടര്‍ കണ്ടെത്തി. എന്നാല്‍ ദേഹമാസകലം തടിച്ചു വീര്‍ത്ത് കണ്‍പോളകള്‍ പോലും അടയ്ക്കാന്‍ കഴിയാതിരുന്ന കുട്ടിയെ ആശുപത്രിയില്‍ നിന്ന് വിടുതല്‍ വാങ്ങി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സൈബര്‍ ലോകവും ട്രോളന്‍മാരും വിഷയം ഏറ്റെടുത്തതോടെ അടിയന്തര നടപടി സര്‍ക്കാരും എടുത്തു. സിനിമാതാരം സന്തോഷ് പണ്ഡിറ്റും സോനയെ കാണാനെത്തി. മാതാപിതാക്കളോട് എല്ലാ സഹായവും വാഗ്ദാനവും ചെയ്തു. ഇക്കാര്യം അദ്ദേഹം തന്നെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

സോന മോളുടെ വേദനിപ്പിക്കുന്ന വാ൪ത്ത ഇന്നലെ രാത്രിയാണ് അറിഞ്ഞത്. ചെയ്തു കൊണ്ടിരുന്ന film editing works ഉടനെ തന്നെ മാറ്റി വെച്ച് ഇന്നു രാവിലെ തന്നെ ആ മോളെ Trichur Medical College ല് പോയ് സന്ദ൪ശിച്ചു.

വളരെ ദയനീയമായ അവസ്ഥയില് എത്തിപ്പോയ ആ പാവം കുട്ടിയുടെ അച്ഛന് എന്നാലാകും വിധം ഒരു കുഞ്ഞു സഹായവും ചെയ്തു. കാര്യങ്ങള് നേരില് തെളിവുകള് സഹിതം മനസ്സിലാക്കുവാനും ശ്രമിച്ചു.

തൃശൂർ പട്ടിക്കാട് എന്ന സ്ഥലത്തെ ബാബു ലീന ദമ്പതികളുടെ മകളാണ് സോനമോൾ (6) വയസ്സ്… ഇപ്പോള് Trichur Medical College ലെ ICU വിലാണ്.

ബാക്കി വിവരങ്ങളെല്ലാം വീഡിയോയിലുണ്ട്. കണ്ടു നോക്കു..

 

shortlink

Related Articles

Post Your Comments

Related Articles


Back to top button