മാവേലിക്കര: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ കാണാതായ അധ്യാപികയെ മരിച്ച നിലയില്‍ കണ്ടെത്തി. പമ്പയാറ്റിൽ നിന്നുമാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. മാവേലിക്കര കല്ലുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തകഴി ഗവ യു പി സ്കൂള്‍ അധ്യാപികയുമായ രജിത (39)യെയാണ് മാന്നാര്‍ പരുമല പന്നായി പാലത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഗ്രാമപഞ്ചായത്ത് ജീവനക്കാരന് തഴക്കര വഴുവാടി പൊതുശേരില്‍ വീട്ടില്‍ സുജിത്തിന്റെ ഭാര്യയാണ് രജിത. നടുവേദനയെ തുടര്‍ന്നാണ് രജിതയെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചത്. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചക്ക് നാലുമാസം പ്രായമുള്ള മകള്‍ക്ക് പാലു കൊടുത്തശേഷം മടങ്ങിയെത്താമെന്ന് രജിത പറഞ്ഞതായി ജീവനക്കാര്‍ പറയുന്നു. തുടര്‍ന്ന് ഉച്ചയ്ക്ക് ഭക്ഷണം നല്കാന് ജീവനക്കാര്‍ എത്തിയപ്പോള്‍ രജിതയെ കാണാനില്ലായിരുന്നു. ഇവരെ ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല.
തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ഭര്‍ത്താവിനെ വിവരം അറിയിക്കുകയും പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു. രജിതയുടെ ഫോണ്‍ മാന്നാര്‍ പന്നായി ടവര്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ശനിയാഴ്ച ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്.
Post Your Comments