ഫേസ്ബുക്ക് സ്ഥാപകനും സിഇഒയുമായ മാര്‍ക്ക് സക്കര്‍ബര്‍ഗിനെ പുറത്താക്കാൻ ഓഹരി ഉടമകള്‍ സജീവ നീക്കങ്ങൾ നടത്തുന്നു. മെയ് 30 ന് നടക്കുന്ന വാര്‍ഷിക യോഗത്തില്‍ സുക്കര്‍ബര്‍ഗിനെ സിഇഒ സ്ഥാനത്തു നിന്നും നീക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ട്. സുരക്ഷാ പാളിച്ചകൾ സ്വകാര്യ വിവരങ്ങളുടെ ചോർച്ച തുടങ്ങിയ പ്രശ്‍നങ്ങളുമായി ബന്ധപ്പെട്ട് കമ്പനി തിരിച്ചടികൾ നേരിടുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കത്തിന് ഓഹരിയുടമകൾ ഒരുങ്ങുന്നത്.
സക്കര്‍ബര്‍ഗിനെതിരെ ഓഹരിയുടമകളുടെ നേതൃത്വത്തില്‍ പ്രമേയം കൊണ്ടു വന്ന് ചെയര്‍മാന്‍ സ്ഥാനത്തു നിന്നും നീക്കി പകരം മറ്റാരെയെങ്കിലും നിയമിക്കാനാണ് താല്‍ക്കാലികമായി ശ്രമിക്കുക. ആക്ടിവിസ്റ്റ് സംഘടനകളായ കളര്‍ ഓഫ് ചെയ്ഞ്ച്, മജോരിറ്റി ആക്ഷന്‍ എന്നിവയുടെ നേതൃത്വത്തിലാണ് പുതിയ നീക്കങ്ങൾ ശക്തമായി പുരോഗമിക്കുന്നത്.
Post Your Comments