Latest NewsInternational

ഐക്യരാഷ്‌ട്രസംഘടനയുടെ വിലക്ക്‌ മറികടക്കാന്‍ ജയ്‌ഷെ മുഹമ്മദ്‌ എന്ന പേരുമാറ്റി മസൂദ്‌ അസര്‍

നിരോധനത്തെത്തുടര്‍ന്ന്‌ പാകിസ്‌താനില്‍ യാത്രാവിലക്ക്‌ നേരിടുന്ന മസൂദ്‌ അസറിന്‌ പാക്‌ സൈന്യവും ഐ.എസ്‌.ഐയും രഹസ്യപിന്തുണ നല്‍കുന്നതായും ഇന്റലിജന്‍സ്‌ ബ്യൂറോ

രാജ്യാന്തര ഭീകരനായി ഐക്യരാഷ്‌ട്രസംഘടന പ്രഖ്യാപിച്ച ജയ്‌ഷെ മുഹമ്മദ്‌ തലവന്‍ മസൂദ്‌ അസര്‍ വിലക്ക്‌ മറികടക്കാന്‍ പുതിയ സംഘടന രൂപീകരിച്ചു. ജയ്‌ഷെ മുഹമ്മദ്‌ എന്ന ഭീകരസംഘടന പിരിച്ചുവിട്ട്‌ ജയ്‌ഷെ – ഇ മുക്‌തി എന്ന സംഘടനയ്‌ക്കാണു രൂപം നല്‍കിയത്‌. പാക്‌ ചാര സംഘടനയായ ഐ.എസ്‌.ഐയുടെ നിര്‍ദേശപ്രകാരമാണ്‌ പുതിയ നീക്കമെന്നാണു സൂചന. ഐക്യരാഷ്‌ട്രസംഘടനയുടെ നിരോധനത്തെത്തുടര്‍ന്ന്‌ പാകിസ്‌താനില്‍ യാത്രാവിലക്ക്‌ നേരിടുന്ന മസൂദ്‌ അസറിന്‌ പാക്‌ സൈന്യവും ഐ.എസ്‌.ഐയും രഹസ്യപിന്തുണ നല്‍കുന്നതായും ഇന്റലിജന്‍സ്‌ ബ്യൂറോയ്‌ക്ക്‌ വിവരം ലഭിച്ചു.

പുതിയ സംഘടനയുടെ നേതൃനിരയില്‍നിന്നു തല്‍ക്കാലം മസൂദ്‌ അസറിന്റെ പേര്‌ ഒഴിവാക്കണമെന്ന്‌ ഐ.എസ്‌.ഐ. നിര്‍ദേശിച്ചിട്ടുണ്ട്‌. ഇന്ത്യയില്‍ നടന്ന ഭീകരപ്രവര്‍ത്തനങ്ങളുടെ മുഖ്യ ആസൂത്രകനായ മസൂദ്‌ അസറിനെ രാജ്യാന്തര ഭീകരനായി പ്രഖ്യാപിക്കണമെന്ന രാജത്തിന്റെ ആവശ്യം കഴിഞ്ഞയാഴ്‌ച ചൈന കൂടി പിന്തുണച്ചതോടെയാണ്‌ യാഥാര്‍ഥ്യമായത്‌. അമേരിക്കയും ഫ്രാന്‍സും ബ്രിട്ടനും നേരത്തേ ഇന്ത്യയെ പിന്തുണച്ചിരുന്നു.

അസറിനെ കണ്ടെത്താന്‍ നടത്തുന്ന നീക്കത്തിനു തടയിടാന്‍ നിരോധനത്തിനു മുമ്പ് ഐ.എസ്‌.ഐ. നാലുതവണ അസറിന്റെ താമസം മാറ്റിയിരുന്നു. ഇന്ത്യയില്‍ ഭീകരാക്രമണം നടത്തിയിരുന്ന ഫര്‍ക്കത്തുള്‍ മുജാഹിദീന്‍ എന്ന സംഘടനയെ നിരോധിച്ചതിനുശേഷമാണു ജയ്‌ഷെ മുഹമ്മദ്‌ എന്ന ഭീകരസംഘടന രൂപീകരിച്ചത്‌. ആറുവര്‍ഷത്തോളം ഇന്ത്യന്‍ ജയിലിലുണ്ടായിരുന്ന അസറിനെ 1999ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ്‌ വിമാനം റാഞ്ചിയ ഭീകരരുടെ നിര്‍ദേശപ്രകാരം മോചിപ്പിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button