Latest NewsKerala

തെച്ചിക്കോട്ടുകാവിന്റെ ആരോഗ്യക്ഷമത പരിശോധിച്ചു: ഡോക്ടര്‍മാര്‍ പറയുന്നതിങ്ങനെ

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂര വിളംബരത്തിന് എഴുന്നള്ളിക്കുന്നതിന് മുന്നോടിയായുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യക്ഷമത പരിശോധന വിജയകരം. ആനയുടെ നില തൃപ്തികരമാണെന്നാണ് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്. ആനയ്ക്ക് മതപ്പാടില്ലെന്നും അധികൃതര്‍ അറിയിച്ചു. മൂന്നംഗ മെഡിക്കല്‍ സംഘമാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പരിശോധിച്ചത്.

ആനയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ശരീരത്തില്‍ മുറിവുകള്‍ ഇല്ലെന്നും ആരോഗ്യ വിദഗ്ദര്‍ അറിയിച്ചു. ആനയുടെ കാഴ്ച പൂര്‍ണമായി നഷ്ടപ്പെട്ടുവെന്ന് പറയാന്‍ ആകില്ല. ഡോക്ടര്‍മാര്‍. അതേസമയം ആന പാപ്പാന്മാരോട് അനുസരണ കാണിക്കുന്നുണ്ടെന്നും സംഘം വിലയിരുത്തി.ആനയുടെ ആരോഗ്യം സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് രണ്ടു മണിക്കൂറിനകം ജില്ലാ കളക്ടര്‍ക്ക് കൈമാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button