
തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷം മുതൽ സംസ്ഥാനത്ത് ബിരുദ, ബിരുദാനന്തര ക്ലാസുകള്‍ ഒരുമിച്ച് ആരംഭിക്കും. ജൂണ്‍ 24 ന് ബിരുദ ക്ലാസുകളും ജൂണ്‍ 17 ന് ബിരുദാനന്തര ബിരുദ ക്ലാസുകളും ആരംഭിക്കാനാണ് നിർദേശം. ഇതുസംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകള്‍ക്കും നിര്‍ദേശം നല്കി. സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലേയും പരീക്ഷാ കലണ്ടര്‍ ഉള്‍പ്പെടെയുള്ളവ ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കി ഒരേദിവസം തന്നെ ക്ലാസുകള്‍ ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
Post Your Comments