KeralaLatest News

വീട്ടമ്മയെ ബലാത്സംഗം ചെയ്ത പ്രതിക്ക് കോടതി വിധിച്ചത്

കോഴിക്കോട്: വീട്ടമ്മയെ ബലാത്സംഗം ചെയ്ത പ്രതിക്ക് കോടതി 11 വർഷം കഠിന തടവും 25000 രൂപ പിഴയും
വിധിച്ചു. കോഴിക്കോട് എരഞ്ഞിപ്പാലം ശാസ്ത്രി നഗർ കോളനിയിലെ രാജേഷി(33) നെയാണ് കോഴിക്കോട് സെക്കന്‍റ് അഡീഷണൽ ആൻഡ് സെഷൻസ് കോടതി ശിക്ഷിച്ചത്. 2016 ഫെബ്രുവരിയിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.വീടിന്‍റെ അടുക്കള വാതിൽ കുത്തിത്തുറന്ന് ഭർത്താവിനും മക്കൾക്കുമൊപ്പം കിടന്നുറങ്ങുകയായിരുന്ന യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. നടക്കാവ് എസ്ഐയായിരുന്ന മൂസ വള്ളിക്കാടിന്‍റെ നേതൃത്വത്തിലാണ് രാജേഷിനെ അറസ്റ്റ് ചെയ്തത്. എഎസ്ഐ രാജീവിന്‍റെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button