KeralaLatest News

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക്: തീരുമാനത്തില്‍ അയഞ്ഞ് ജില്ലാ കളക്ടര്‍

തൃശ്ശൂര്‍: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശ്ശൂര്‍ പൂര വിളംബരത്തിന് എഴുന്നള്ളിക്കാന്‍ ജില്ലാ കളക്ടര്‍ ടി.വി അനുപമയുടെ അനുമതി. തെച്ചിക്കോട്ടുകാവിനെ ഉപാധികളോടെ പൂര വിളംബരത്തിന് എഴുന്നള്ളിക്കാമെന്ന് കളക്ടര്‍ അറിയിച്ചു. നാളെ രാവിലെ 9.30 മുതല്‍ 10.30 വരെ തെച്ചിക്കോട്ടുകാവിനെ എഴുന്നള്ളിക്കാനുള്ള അനുമതിയാണ് കളക്ടര്‍ നല്‍കിയിരിക്കുന്നത്. അതേസമയം ഈ സമയത്ത് പാലിക്കേണ്ട ഉപാധികളും കളക്ടര്‍ മുന്നോട്ട വച്ചു.

ആനയെ എഴുന്നള്ളിക്കുന്ന സമയത്ത് നാലു പാപ്പാന്മാര്‍ കൂടെ വേണമെന്നും, ആനയുടെ 10 മീറ്റര്‍ ചുറ്റളവില്‍ ബാരിക്കേട് സ്ഥാപിക്കണമെന്നും കളക്ടര്‍ വ്യക്തമാക്കി.

തെച്ചിക്കോട്ടു കാവിന്റെ ആരോഗ്യ ക്ഷമത സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്ന് ജില്ലാ കളകാടര്‍ക്കു കൈമാറിയിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് കളക്ടര്‍ തെച്ചിക്കോട്ടുകാവിനെ എഴുന്നള്ളിക്കാനുള്ള അനുമതി നല്‍കിയത്. ആന ആരോഗ്യവാനാണെന്നായിരുന്നു റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button