KeralaLatest News

ബിആര്‍പി ഭാസ്‌കറിന്റെ മകള്‍ മരിച്ചു

ചെന്നൈ: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കറിന്റെ മകളും ഡോ. കെ എസ് ബാലാജിയുടെ ഭാര്യയുമായ ബിന്ദു ഭാസ്‌കര്‍ അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. 55 വയസായിരുന്നു.

ഒരുവര്‍ഷത്തോളമായി കാന്‍സര്‍ ബാധിതയായിരുന്ന ബിന്ദു ഇന്ന് പുലര്‍ച്ചെയാണ് അന്തരിച്ചത്. ചെന്നൈ ഏഷ്യന്‍ കോളജ് ഓഫ് ജേര്‍ണലിസത്തിലെ പ്രഫസറായിരുന്നു. ഡല്‍ഹി ടൈംസ് റിസര്‍ച്ച് ഫൗണ്ടേഷന്‍സ് സ്‌കൂളില്‍ ജേര്‍ണലിസം പൂര്‍ത്തിയാക്കിയ ബിന്ദു ടൈംസ് ഓഫ് ഇന്ത്യയിലും ഇക്കണോമിക് ടൈംസിലും മാധ്യമ പ്രവര്‍ത്തകയായി ജോലി ചെയ്തിരുന്നു. ഏകമകള്‍- സവേരി ബാലാജി. മാതാവ് രമ ബി ഭാസ്‌കര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button