ഭോപ്പാല്‍: അരഡസനോളം തെരുവുനായകള്‍ ആറുവയസുകാരനെ ക്രൂരമായി കടിച്ചു കൊന്നു. സ്വന്തം അമ്മയുടെ കണ്മുന്നില് വെച്ചായിരുന്നു സംഭവം. സഞ്ജു എന്ന ആറു വയസുകാരനാണ് വെള്ളിയാഴ്ച വൈകിട്ട് തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മധ്യപ്രദേശ് ഭോപ്പാലിലെ അവധ്പുരിയിലാണ് തെരുവ് നായ്ക്കളുടെ വിളയാട്ടം. സഞ്ജു വീടിന് 300 മീറ്റര്‍ അകലെ ഉള്ള പാടത്ത് കളിക്കുന്ന സമയത്താണ് അരഡസനടുത്ത് തെരുവുനായകള്‍ കുട്ടികരികിലെത്തുകയും കുട്ടിയെ കൂട്ടംചേര്‍ന്ന് ആക്രമിക്കുകയും ചെയ്തു. അമ്മ കുട്ടിയെ രക്ഷിക്കാന്‍ ഉള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും ശ്രമം വിഫലമാകുകയായിരുന്നു.
Post Your Comments