Latest NewsIndia

കെജ്‌രിവാളിന് ആറു കോടി രൂപ കോഴ കൊടുത്തെന്ന ആരോപണവുമായി എ.എ.പി സ്ഥാനാര്‍ത്ഥിയുടെ മകന്‍

നാളെ ഡല്‍ഹിയില്‍ വോട്ടെടുപ്പ് നടക്കാനിരിക്കേയാണ് ഈ ആരോപണം ഉയരുന്നത്.

ന്യുഡല്‍ഹി: ആം ആദ്മി പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായി അരവിന്ദ് കെജ്‌രിവാളിനെതിരെ ഗുരുതര ആരോപണവുമായി വെസ്റ്റ് ഡല്‍ഹിയിലെ എ.എ.പി സ്ഥാനാര്‍ത്ഥി ബല്‍ബീര്‍ സിംഗ് ജാഖറിന്റെ മകന്‍ ഉദയ് ജാഖര്‍. ആറു കോടി രൂപ കെജ്‌രിവാളിനും രാഷ്ട്രീയ കാര്യ സമിതി അംഗം ഗോപാല്‍ റായിക്കും നല്‍കിയാണ് പിതാവ് സീറ്റ് തരപ്പെടുത്തിയതെന്ന് ഉദയ് ജാഖര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. നാളെ ഡല്‍ഹിയില്‍ വോട്ടെടുപ്പ് നടക്കാനിരിക്കേയാണ് ഈ ആരോപണം ഉയരുന്നത്.ജനുവരിയിലാണ് പിതാവ് രാഷ്ട്രീയത്തില്‍ ഇറങ്ങിയത്.

വെസ്റ്റ് ഡല്‍ഹിയില്‍ മത്സരിക്കാന്‍ കെജ്‌രിവാളിന് തന്നെയാണ് അദ്ദേഹം പണം നല്‍കിയതെന്നും ഉദയ് ജാഖര്‍ പറഞ്ഞു.എന്നാല്‍ ആരോപണങ്ങള്‍ ബല്‍ബീര്‍ സിംഗ് നിഷേധിച്ചു. രാഷ്ട്രീയ കാര്യങ്ങളൊന്നും ആരുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്നും മകനോട് വളരെ വിരളമായി മാത്രമാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2009ല്‍ ഭാര്യയുമായി വേര്‍പിരിഞ്ഞിരുന്നു. ഭാര്യയ്‌ക്കൊപ്പം ആറോ ഏഴോ മാസം മാത്രമാണ് താമസിച്ചത്. മകന്‍ ജനിച്ച നാള്‍ മുതല്‍ ഭാര്യയുടെ വീട്ടിലാണ് താമസം. വിവാഹമോചനത്തിനു ശേഷം മകന്റെ അവകാശം ഭാര്യയ്ക്കു വിട്ടുനല്‍കിയിരുന്നുവെന്നും ബല്‍ബീര്‍ പറഞ്ഞു.

അതെ സമയം ആരോപണം തെളയിക്കാന്‍ താന്‍ തയ്യാറാണെന്നും തനിക്ക് മനസാക്ഷിയുള്ളതിനാലാണ് ഇക്കാര്യങ്ങള്‍ തുറന്നുപറയുന്നതെന്നുമാണ് ഉദയുടെ വാദം. തന്റെ വിദ്യാഭ്യാസ ആവശ്യത്തിന് പണം നല്‍കി സഹായിക്കാന്‍ പിതാവിനോട് ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം തയ്യാറായില്ല. എന്നാല്‍ തന്റെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അദ്ദേഹത്തിന് ചെലവഴിക്കാന്‍ പണമുണ്ടെന്നുമാണ് ഉദയ് പറയുന്നത്.1984ലെ സിഖ് വിരുദ്ധ കലാപത്തില്‍ പ്രതികളായ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിനേയും യശ്പാല്‍ സിംഗിനെയും ജാമ്യത്തിലിറക്കാന്‍ പണം മുടക്കാന്‍ പിതാവ് തയ്യാറായിരുന്നു.

അവര്‍ക്കു വേണ്ടി നിയമപോരാട്ടത്തിന് തയ്യാറാണെന്നും പിതാവ് തന്നോട് പറഞ്ഞിരുന്നുവെന്നും ഉദയ് അവകാശപ്പെടുന്നു.അഭിഭാഷകന്‍ കൂടിയായ പിതാവ് ഡല്‍ഹി ഹൈക്കോടതി തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ചിരുന്നു. ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞതിന്റെ പേരില്‍ തിരിച്ചുചെല്ലുമ്പോള്‍ വീട്ടില്‍ കയറ്റുമോ എന്നറിയില്ല. എന്നാല്‍ എഎപിയുടെയും കെജ്‌രിവാളിന്റെയും നിരുത്തരവാദപരമായ നടപടി ജനങ്ങളെ അറിയിക്കേണ്ടത് തന്റെ കടമയാണെന്നും ഉദയ് പറയുന്നു.

തന്റെ പിതാവിന് എഎപിയുമായോ അന്നാ ഹസാരെയുടെ സമര പ്രസ്ഥാനവുമായോ മുന്‍പ് ഒരു ബന്ധവുമില്ല. അതുണ്ടെന്ന് തെളിയിക്കുന്ന തെളിവുകള്‍ ഹാജരാക്കാനും ഉദയ് എഎപിയെ വെല്ലുവിളിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button