യുനെസ്കോ അംഗീകരിച്ച് രാജ്യത്തിന്റെ തന്നെ അഭിമാനമായ തൃശൂർ പൂരത്തിന്റെ പ്രൗഢി നിലനിറുത്തണമെന്ന വാദം ഉയരുമ്പോഴും പൂരത്തിന് നടത്താനിടയുള്ള ഭീകരാക്രമണ ഭീഷണിയെ കുറിച്ചും നാം ബോധവാന്മാരാകേണ്ടതല്ലേ? ശ്രീലങ്കൻ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ വൻ സുരക്ഷയാണ് പൂരത്തിനായി ഒരുക്കിയിരിക്കുന്നത്. സാധാരണ ബാഗുകളും വലിയ കവറുകളും 11 മുതൽ 14 വരെ സ്വരാജ് റൗണ്ടിലേക്ക് അനുവദിക്കേണ്ട എന്നാണ് നിലവിൽ പൊലീസ് മുന്നോട്ട വെച്ചിരിക്കുന്ന നിർദ്ദേശം. എന്നാൽ ഒരു ഭീകരാക്രമണ സാധ്യത ഉള്ളത് വളരെയേറെ ആശങ്കകൾക്കാണ് വഴിവെക്കുന്നത്.
പുറ്റിങ്ങൽ വെടിക്കെട്ടപകടത്തിൽ ദുരൂഹത ആരോപിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. ഇത്രയും വർഷങ്ങളായിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിലും ദുരൂഹതകൾ ഇണ്ടെന്നാണ് ചർച്ചകൾ. കുറച്ചു നാൾ മുൻപ് ഒരു ശബ്ദരേഖ പ്രചരിച്ചിരുന്നതിൽ തൃശൂർ പൂരം, ഹൈന്ദവ ക്ഷേത്ര ഉത്സവങ്ങൾ ഇവക്കിടയിൽ ഭീകരാക്രമണം നടത്തണമെന്നും ഹിന്ദു നേതാക്കളെയും ആർഎസ്എസ് നേതാക്കളെയും വകവരുത്തണമെന്നും അതിൽ ആഹ്വാനം ചെയ്തിരുന്നു.തൃശൂർ പൂരത്തിനിടയിൽ ചാവേറാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നു എന്ന് പിടിയിലായ ഭീകരന്റെ കുറ്റസമ്മതം ചില മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു കണ്ടിരുന്നു.
ആലോചിച്ചു നോക്കൂ, അതു പ്രാവർത്തികമായിരുന്നെങ്കിൽ എന്താവുമായിരുന്നു അവസ്ഥ എന്നത്!സർക്കാരും സമൂഹവും ഇനിയും കണ്ണ് തുറന്നില്ലെങ്കിൽ, അതിന്റെ അനന്തര ഫലങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വരിക ഇവിടത്തെ മുസ്ലിം സമൂഹത്തിലെ നിരപരാധികളായ ആ വലിയ വിഭാഗമായിരിക്കും. കാരണം പിന്നീടുണ്ടാവുക ഒരു വർഗീയ കലാപം തന്നെയായിരിക്കും. ദൈവത്തിന്റെ സ്വന്തം നാട് തീവ്രവാദികളുടെ സ്വന്തം നാടായതു അറിഞ്ഞിട്ടും കണ്ണടച്ചത് രാഷ്ട്രീയക്കാരുടെ വോട്ടു ബാങ്ക് എന്ന നിധികുംഭം ആണെന്നും ആരോപണമുയരുന്നുണ്ട്.
ഭീകരാക്രമണത്തിന് ശേഷം ഇപ്പോൾ ശ്രീലങ്കയിൽ മുസ്ളീം സമൂഹം വലിയ ഭീഷണിയാണ് നേരിടുന്നത്. ഇത്തരം ആക്രമണങ്ങളെ ഇന്ത്യ മുൻകൂട്ടി അറിഞ്ഞും അറിയിച്ചും പ്രതിരോധിച്ചും നിൽക്കുന്നത് കൊണ്ട് കാശ്മീറിനിപ്പുറം വലിയ ആക്രമണങ്ങൾ നടത്താൻ ഇക്കൂട്ടർക്ക് കഴിയുന്നില്ല. എങ്കിലും കേന്ദ്ര സർക്കാർ കാണിക്കുന്ന ശുഷ്‌കാന്തി കേരളം കാണിക്കുന്നുണ്ടോ എന്നതിൽ ഇപ്പോഴും സംശയമുണ്ട്.
Post Your Comments