Latest NewsInternational

സെല്‍ഫി എടുക്കാന്‍ പട്ടിണിക്കിട്ടു; 108 സിംഹക്കുട്ടികളെ ഫാമില്‍ നിന്നും മാറ്റി

പ്രിടോറിയ: ദക്ഷിണാഫ്രിക്കയിലെ ഒരു ഫാമില്‍ 108 സിംഹക്കുട്ടികളെ പട്ടിണിക്കിട്ടത് വിനോദസഞ്ചാരികള്‍ക്ക് ഒപ്പം നിന്ന് സെല്‍ഫി എടുക്കാന്‍. പിയെന്‍ക ഫാമിന്റെ ഉടമസ്ഥനാണ് സിംഹക്കുട്ടികളോട് ഇത്ര ക്രൂരമായി പെരുമാറിയത്. സിംഹങ്ങള്‍ക്കൊപ്പം നിന്ന് വിനോദസഞ്ചാരികള്‍ക്ക് സെല്‍ഫിയെടുക്കാന്‍ വേണ്ടിയാണ് ഇത്രയും ക്രൂരമായ രീതിയില്‍ ഇവയെ വളര്‍ത്തിയതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. പട്ടിണിക്കിട്ട് എല്ലുംതോലുമായ അവസ്ഥയിലാണ് സിംഹങ്ങള്‍. ആരോഗ്യം ക്ഷയിച്ചതുമൂലം ദേഹത്തെ രോമം മുഴുവന്‍ പൊഴിഞ്ഞ് തൊലിയും എല്ലും പുറത്തും കാണാം. രണ്ട് സിംഹങ്ങള്‍ നടക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്. ഇവയുടെ ഞരമ്പിന് ബലക്ഷയമുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഇവയുടെ ദയനീയാവസ്ഥ കണ്ടെത്തിയതോടെ മൃഗങ്ങളെ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയശേഷം ഫാം അടച്ചുപൂട്ടാന്‍ ഉത്തരവായി. ദക്ഷിണാഫ്രിക്കയില്‍ വാണിജ്യാടിസ്ഥാനത്തില്‍ സിംഹങ്ങളെ വളര്‍ത്തുന്നതിന് വിലക്കില്ല. സിംഹത്തിന്റെ തോല്‍കയറ്റുമതി ചെയ്യുന്നതും ആഫ്രിക്കയിലെ പ്രധാനപ്പെട്ട വ്യവഹാരങ്ങളിലൊന്നാണ്. വാണിജ്യ ആവശ്യത്തിനെന്ന പേരിലാണ് ഈ ഫാമില്‍ സിംഹക്കുട്ടികളെ വളര്‍ത്തിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button