Latest NewsKerala

അണക്കെട്ടുകളുടെ സുരക്ഷ; മുൻകരുതലുകളെക്കുറിച്ച് മന്ത്രി എം.എം മണി

കൊച്ചി: സംസ്ഥാനത്ത് കാലവര്‍ഷം കനക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ അണക്കെട്ടുകളുടെ സുരക്ഷയ്ക്ക് ആവശ്യമായ മുൻകരുതലുകള്‍ പൂര്‍ത്തിയാക്കിയതായി വൈദ്യുതി മന്ത്രി എം എം മണി. കൃത്യസമയത്ത് ഡാമുകള്‍ തുറക്കാനും അടയ്ക്കാനും സാധിക്കുന്ന വിധത്തിൽ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായും അദ്ദേഹം വ്യക്തമാക്കി. ഇടുക്കി ഡാം ഉള്‍പ്പെടെയുള്ള അണക്കെട്ടുകള്‍ അവശ്യഘട്ടങ്ങളിൽ തുറക്കാൻ ആവശ്യമായ മുൻകരുതലുകള്‍ പൂര്‍ത്തിയായി വരികയാണ്. എന്നാൽ പ്രളയത്തിന് ഇടയാക്കിയത് അശാസ്ത്രീയമായ ഡാം മാനേജ്‍‍മെന്‍റ് ആണെന്ന വാദം മന്ത്രി തള്ളുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button