ന്യൂഡല്‍ഹി : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആറാം ഘട്ട വോട്ടെടുപ്പ് ഞായറാഴ്ച നടക്കും. 59 മണ്ഡലങ്ങളിലേയ്ക്കാണ് ഞായറാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ പരസ്യ പ്രചാരണം അവസാനിച്ചു.രാജ്യതലസ്ഥാനമായ ഡല്‍ഹി ഉള്‍പ്പടെ ഏഴ് സംസ്ഥാനങ്ങളിലെ ലോക്‌സഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ബിഹാര്‍, ഡല്‍ഹി, ഹരിയാന, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് ആറാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡല്‍ഹിയിലെയും ഹരിയാനയിലെയും എല്ലാ മണ്ഡലങ്ങളിലും ഈ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കും. ഡല്‍ഹിയില്‍ ഏഴും ഹരിയാനയില്‍ 10ഉം ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. ഇവയടക്കം 59 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്.
ഉത്തര്‍പ്രദേശിലെ അസംഗഢില്‍ നിന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും സുല്‍ത്താന്‍പൂരില്‍ നിന്ന് മനേക ഗാന്ധിയും മധ്യപ്രദേശിലെ ഗുണയില്‍ നിന്ന് ജ്യോതിരാദിത്യ സിന്ധ്യയും ഭോപ്പാലില്‍ നിന്ന് ദ്വിഗ് വിജയ് സിങ്, പ്രഗ്യാ സിങ് ഠാക്കൂര്‍ എന്നിവരുമാണ് മത്സര രംഗത്തുള്ള പ്രമുഖര്‍. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഷീല ദീക്ഷിത്, കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ അജയ്മാക്കന്‍, ബി.ജെ.പി സ്ഥാനാര്‍ഥിയും ക്രിക്കറ്ററുമായ ഗൌതം ഗംഭീര്‍, ആം ആദ്മി പാര്‍ട്ടിയുടെ അതിഷി, ബി.ജെ.പി നേതാവ് മീനാക്ഷി ലേഖി എന്നിവരാണ് ഡല്‍ഹിയില്‍ നിന്നുള്ള പ്രമുഖര്‍.
Post Your Comments