ന്യൂ ഡൽഹി : 2014ലേതിനേക്കാൾ സീറ്റുകളുമായി ബിജെപി ഇത്തവണയും അധികാരത്തിലെത്തുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. എൻഡിഎ ഘടകകക്ഷികളുടെ സീറ്റുകൾ ഇത്തവണ വർദ്ധിക്കും ബിജെപിക്ക് സീറ്റ് ഇല്ലാത്ത സംസ്ഥാനങ്ങളിൽ പോലും ഇത്തവണ അക്കൗണ്ട് തുറക്കും. അധികാരത്തിൽ തിരിച്ചെത്തിയാൽ രാജ്യത്തിന് ഭീഷണിയാകുന്ന വ്യക്തികൾക്കും സംവിധാനങ്ങൾക്കും എതിരെ കർശനമായ നടപടി എടുക്കും. മണ്ണിലായാലും ആകാശത്തായാലും ബഹിരാകാശത്ത് ആയാലും അത്തരക്കാരെ ശക്തമായി നേരിടുമെന്നു നരേന്ദ്ര മോദി പറഞ്ഞു.
തോൽവി തിരിച്ചറിഞ്ഞ പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മിഷനെ കുറ്റപ്പെടുത്തുന്നു. വോട്ടെടുപ്പിന്റെ ആദ്യ മൂന്ന് ഘട്ടങ്ങളിൽ പ്രതിപക്ഷം ആക്രമിച്ചത് തന്നെയായിരുന്നു. പരാജയം ഉറപ്പിച്ചതോടെ തെരഞ്ഞെടുപ്പ് കമ്മീഷനെയും ഇവിഎമ്മിനെയുമെല്ലാം കുറ്റപ്പെടുത്താൻ തുടങ്ങി. അഹങ്കാരത്തിന്റെ ഭാഷയിലാണ് കോൺഗ്രസ് എപ്പോഴും സംസാരിക്കുന്നത് ഇതിന്റെ ഫലമായാണ് 2014 ൽ 44 സീറ്റിൽ ഒതുങ്ങിയതെന്നും 2019 ൽ 44 സീറ്റുപോലും നേടാൻ കോൺഗ്രസിന് കഴിയില്ലെന്നും മോദി വ്യക്തമാക്കി.
Post Your Comments