ഇസ്ലാമാബാദ്: ചൈനയിലേക്ക് യുവതികളെ കടത്തി അയക്കുന്ന സംഘത്തിൽപ്പെട്ട 12 പേർ പാകിസ്ഥാനിൽ പിടിയിൽ. വ്യാജവിവാഹത്തിന്റെ പേരിൽ നടത്തുന്ന മനുഷ്യക്കടത്ത് സംഘത്തിൽപ്പെട്ടവരാണ് പിടിയിലായത്. എട്ട് ചൈനീസ് പൗരന്മാരും നാല് പാകിസ്ഥാൻ സ്വദേശികളും പിടിയിലായവരിൽ ഉൾപ്പെടുന്നു. നല്ല ജീവിതം വാഗ്ദാനം ചെയ്തും പണം നല്‍കിയും ചൈനയില്‍ നിന്നുള്ള റാക്കറ്റില്‍ ഉള്‍പ്പെട്ടവരാണ് ഇത്തരത്തില്‍ പാവപ്പെട്ട പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്നത്. തുടർന്ന് വിവാഹത്തിന് ശേഷം പെണ്‍കുട്ടികളെ ചൈനയിലേക്ക് കൊണ്ടുപോകും. ചിലരെ വേശ്യാവൃത്തിക്കും മറ്റ് ചിലരെ അവയവ കച്ചവടത്തിനായും ഉപയോഗിക്കുന്നെന്നും ആരോപണമുണ്ട്.ഇത്തരത്തിലുള്ള ഒട്ടേറെ സംഘങ്ങൾ രാജ്യത്ത് പ്രവർത്തിക്കുണ്ടെന്നാണ് സൂചന.
Post Your Comments