Latest NewsElection NewsIndia

സിഖ് വിരുദ്ധ കലാപം; വ്യക്തിപരമെന്നു കോൺഗ്രസ്, നേതൃത്വം കൈവിട്ടതോടെ സാം പിത്രോദ മാപ്പ് പറഞ്ഞു

പരസ്യ പ്രസ്താവനകള്‍ നടത്തുമ്പോള്‍ നേതാക്കള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി.

ന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപത്തെക്കുറിച്ചുള്ള കോണ്‍ഗ്രസ് ഓവര്‍സീസ് അധ്യക്ഷന്‍ സാം പിത്രോദയുടെ വിവാദ പരാമ‌ശത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ്. സാം പിത്രോദയുടേത് പാര്‍ട്ടി നിലപാടല്ലെന്നും അഭിപ്രായം തികച്ചും വ്യക്തിപരമാണെന്നും കോണ്‍ഗ്രസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. പരസ്യ പ്രസ്താവനകള്‍ നടത്തുമ്പോള്‍ നേതാക്കള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി. അതെ സമയം കോണ്‍ഗ്രസ് നേതൃത്വം കൈവിട്ടതോടെ സാം പിത്രോദ മാപ്പ് പറഞ്ഞു.

തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചുവെന്നും പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും പിത്രോദ വ്യക്തമാക്കി. സിഖ് കൂട്ടക്കൊല നടന്നു, ഇനി എന്താണ് തങ്ങള്‍ക്ക് ചെയ്യാനാകുക എന്നായിരുന്നു താൻ ഉദ്ദേശിച്ചതെന്നാണ് പിത്രോദ പറയുന്നത്.നമുക്ക് മുന്നോട്ട് പോകേണ്ടതുണ്ടെന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് പിത്രോദ വിശദീകരിച്ചു. ചര്‍ച്ച ചെയ്യാന്‍ വേറെയും നിരവധി വിഷയങ്ങളുണ്ടെന്നാണ് താന്‍ ഉദ്ദേശിച്ചത്. തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതില്‍ മാപ്പ് പറയുന്നു.

താന്‍ ഉദ്ദേശിക്കാത്ത രീതിയിലാണ് പ്രസ്താവന വ്യാഖ്യാനിക്കപ്പെട്ടതെന്നും പിത്രോദ കൂട്ടിച്ചേര്‍ത്തു.പിത്രോദയുടെ പ്രസ്താവന ബി.ജെ.പി രാഷ്ട്രീയ ആയുധമാക്കിയതോടെയാണ് കോണ്‍ഗ്രസ് പിത്രോദയെ തള്ളിപ്പറഞ്ഞത്. പിത്രോദയുടേത് വ്യക്തിപരമായ നിലപാടാണെന്ന് വ്യക്തമാക്കിയ കോണ്‍ഗ്രസ് നേതാക്കള്‍ പ്രസ്താവന നടത്തുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സിഖ് വിരുദ്ധ കലാപത്തിലെ ഇരകള്‍ക്ക് നീതി ലഭ്യമാക്കാന്‍ കോണ്‍ഗ്രസ് നിരന്തരം പേരാടിയിട്ടുണ്ട്.

പേരാട്ടം ഇനിയും തുടരും. സിഖ് കൂട്ടക്കൊലയ്‌ക്കൊപ്പം 2002ലെ ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്കും നീതി ലഭിക്കണമെന്നും കോണ്‍ഗ്രസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. തീവ്രവാദക്കേസില്‍ വിചാരണ നേരിടുന്നവരെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയാക്കുന്നത്. എന്നാല്‍ സിഖ് വിരുദ്ധ കലാപത്തിന് കാരണക്കാരായവര്‍ക്കെതിരെ ക‌ര്‍ശന നടപടിയെടുക്കാനുള്ള ധാര്‍മ്മികത കോണ്‍ഗ്രസ് കാണിച്ചിട്ടുണ്ടെന്നും പത്രക്കുറിപ്പിലൂടെ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button