ഹൈദരാബാദ്: ഇന്ത്യയുടെ തെക്കന്‍ സംസ്ഥാനങ്ങള്‍ കടുത്ത വേനലിന്റെ പിടിയിലാണ്. ആന്ധ്രയും തെലങ്കാനയും വെന്തുരുകകയാണ്. രണ്ട് സംസ്ഥാനങ്ങളിലെയും മിക്കജില്ലകളിലും സീസണിലെ റെക്കോഡ് താപനിലയാണിപ്പോള്‍. ആന്ധ്രയിലെ കുര്‍നൂല്‍, അനന്തുപുര്‍, കടപ്പ, കൃഷ്ണ ജില്ലകളില്‍ അത്യുഷ്ണമാണ്. തെലങ്കാനയിലെ ജെഗ്ത്തിയാല്‍, മെഹബൂബ് നഗര്‍, നല്‍ഗൊണ്ട, ഖമ്മം, പെദ്ദപള്ളി, മെബബൂബ ബാദ്, കൊത്തഗുഡം, ഭദ്രാചലം തുടങ്ങിയ ജില്ലകളിലെ മിക്ക ഗ്രാമങ്ങളിലും നഗരങ്ങളിലും താപനില 45 മുതല്‍ 47 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തി. ഫോനി ചുഴലിക്കാറ്റുമൂലം അന്തരീക്ഷത്തിലെ നീരാവി കുറഞ്ഞതാണ് ചൂട് ഇത്ര അസഹ്യമാവാന്‍ കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.
അതേസമയം കാലാവസ്ഥ വ്യതിയാനം കേരളത്തെയും ചുട്ടു പൊള്ളിച്ചിരുന്നു. സംസ്ഥാനത്ത് താപനില ശരാശരിയേക്കാള്‍ നാലു ഡിഗ്രിവരെയാണ് ഉയര്‍ന്നത്. മാര്‍ച്ച് മാസം തന്നെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് കേരളത്തിന് ലഭിച്ചിരുന്നു. കേരളത്തില്‍ ഇത്തവണ ജനുവരി ഒന്നു മുതല്‍ ഫെബ്രുവരി 20 വരെ ലഭിക്കേണ്ട മഴയില്‍ 33 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരുന്നത്. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളെയാണ് കേരളത്തില്‍ വേനല്‍ക്കാലമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നത്. എന്നാല്‍ ഇത്തവണ ഫെബ്രുവരി പകുതി പിന്നിട്ടപ്പോഴേക്കും സ്ഥിതി മാറുകയായിരുന്നു. തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും ശരാശരി മൂന്ന് ഡിഗ്രിയോളം ചൂട് കൂടിയിരുന്നു.
Post Your Comments