തൃശ്ശൂര്‍: ആന എളുന്നള്ളിപ്പ് സംബന്ധിച്ച് പ്രതിസന്ധിയിലായിരിക്കുന്നത് 100 ധികം ഉത്സവങ്ങളാണ്. കൂടല്‍മാണിക്യം ക്ഷേത്രോത്സവം, പറക്കോട്ടുകാവ് താലപ്പൊലി, കാട്ടകാമ്പാല്‍ പൂരം എന്നിവയുള്‍പ്പെടെയാണിത്.
പാലക്കാട് ജില്ലയില്‍ നൂറിലധികം സ്ഥലങ്ങളിലാണ് മാരിയമ്മന്‍പൂജകള്‍ നടക്കാനുള്ളത്. അഞ്ച് ആനകളെ വരെ ഒരുസ്ഥലത്തെ ആഘോഷത്തിന് വേണം. ജൂലായ് അവസാനം വരെ മാരിയമ്മന്‍പൂജകള്‍ നടക്കും.ശനിയാഴ്ച മുതല്‍ ഉത്സവങ്ങള്‍ക്ക് ആനകളെ വിട്ടുനല്‍കില്ലെന്നാണ് ആനയുടമകളുടെ സംഘടന കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. ശനിയാഴ്ചതന്നെയാണ് പുത്തൂര്‍ ഐക്കുന്ന് ക്ഷേത്രത്തില്‍ ഉത്സവം. 12-ന് നടക്കുന്ന പറക്കോട്ടുകാവ് താലപ്പൊലിക്ക് 21 ആനകള്‍ വേണം. 13-നാണ് തൃശ്ശൂര്‍ പൂരം. 90 ആനകളാണ് ഇരുവിഭാഗങ്ങളിലുമായി വേണ്ടത്. പാലാരിവട്ടം രാജരാജേശ്വരീക്ഷേത്രത്തിലെ പൂരം, കൊല്ലം മണ്ടക്കാട് ദേവീക്ഷേത്രത്തിലെ ആഘോഷം, കറുകച്ചാല്‍ നെട്ടല്ലൂര്‍ പൂരം എന്നിവയും ഈ ദിവസംതന്നെയാണ് നടക്കുന്നത്.14-ന് കാട്ടകാമ്പാല്‍ പൂരവും തൂതപൂരവും നടക്കും. മുപ്പതുവീതം ആനകളെയാണ് ഓരോ സ്ഥലങ്ങളിലും വേണ്ടത്. കൂടല്‍മാണിക്യം ക്ഷേത്രോത്സവം തുടങ്ങുന്നത് 15-നാണ്. 25 ആനകളെവരെയാണ് ഇവിടേക്ക് ആവശ്യം വരുക.
Post Your Comments