തിരുവനന്തപുരം: ശാന്തിവനത്തില്‍ വൈദ്യുതി ടവര്‍ ലൈന്‍ വലിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച പരാജയപ്പെട്ടു. ശാന്തിവനം സംരക്ഷണ സമിതിയും വൈദ്യുതി മന്ത്രി എം.എം മണിയും ചേര്‍ന്ന യോഗമാണ് പരാജയപ്പെട്ടത്. നിലവിലെ പണികള്‍ നിര്‍ത്തിവയ്ക്കാനാവില്ലെന്ന് മന്ത്രി അറിയിച്ചു. ഇതോടെ ചര്‍ച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു. വിഷയത്തില്‍ ആശങ്ക അറിയിക്കാന്‍ വൈകിയെന്നും എന്നാല്‍ സമരസമിതിയുടെ ആശങ്കകള്‍ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം ശാന്തിവനം സംരക്ഷണ സമിതിയെ പിന്തുണച്ച് എഴുത്തുകാരന്‍ സേതു രംഗത്തെത്തി. ലോക പരിസ്ഥിനം അടുത്തതോടെ റോഡിലാകെ മരം നടാന്‍ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും മത്സരിക്കുമെന്നും ശാന്തിവനത്തിലെ സ്വാഭാവിക പരിസ്ഥിതി സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ പിന്നെ എന്തിനാണ് ഈ ഷോ നടത്തുന്നതെന്ന് സേതു ചോദിച്ചു.
കൊച്ചി നഗരത്തിന് ഒത്ത നടുക്കാണ് പരിസ്ഥിതി പ്രാധാന്യമുള്ള ശാന്തിവനം. ദേശീയ പാതയുടെ ഓരത്ത് കോടികള്‍ വിലമതിക്കുന്ന ഭൂമി പരിസ്ഥിതി പ്രാധാന്യം മുന്‍ നിര്‍ത്തി സംരക്ഷിക്കാന്‍ പാവപ്പെട്ട ഒരമ്മയും മകളും പരിശ്രമിക്കുന്നുണ്ടെങ്കില്‍ അവരെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയല്ലേ എന്നും സേതു ചോദിച്ചു.
കോടതി വിധിയിലെ പഴുത് ഉപയോഗിച്ചാണ് വൈദ്യുതി ടവര്‍ നിര്‍മ്മാണവുമായി മുന്നോട്ടു പോകാന്‍ കെഎസ്ഇബി തീരുമാനിച്ചതെന്നാണ് മനസ്സിലാക്കന്‍ കഴിഞ്ഞത്. എന്നാല്‍ 20 വര്‍ഷമായി പണി നടക്കുന്നുണ്ടെന്ന മന്ത്രിയുടെ വാക്ക് മുഖവിലയ്ക്ക് എടുക്കാനാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
Post Your Comments