ചെന്നൈ : ക്രെഡിറ്റ് -ഡെബിറ്റ് കാര്‍ഡ് തട്ടിപ്പ്, രണ്ട് പേര് അറസ്റ്റില്‍. 2 ബള്‍ഗേറിയന്‍ സ്വദേശികളാണ് അറസ്റ്റിലായത്. പീറ്റര്‍ വെലിക്കോവ് (50), മാര്‍ക്കോവ (52) എന്നിവരാണു പിടിയിലായത്. കാര്‍ഡുകളുടെ വ്യാജ പതിപ്പുകള്‍ നിര്‍മിച്ച് എടിഎമ്മുകളില്‍ നിന്ന് ഇവര്‍ വ്യാപകമായി പണം തട്ടിയതായി അന്വേഷണത്തില്‍ കണ്ടെത്തി.ഇവരില്‍ നിന്ന് അന്‍പതിലേറെ വ്യാജ രാജ്യാന്തര ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍, 10 ലക്ഷം രൂപ ഇന്ത്യന്‍ കറന്‍സി, 3 ലക്ഷം രൂപ മതിപ്പുള്ള വിദേശ കറന്‍സി, ബാങ്ക് വിവരങ്ങള്‍ ചോര്‍ത്താന്‍ ഉപയോഗിക്കുന്ന സ്കിമ്മറുകള്, ലാപ്ടോപ്പുകള്, പെന്‍ ഡ്രൈവുകള്‍ തുടങ്ങിയവ പിടിച്ചെടുത്തു. സെമ്മഞ്ചേരിയിലെ സ്വകാര്യ റിസോര്‍ട്ടിലാണ് ഇവര്‍ തങ്ങിയിരുന്നത്.
ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ റിസോര്‍ട്ട് അധികൃതരാണു പൊലീസില്‍ വിവരം അറിയിച്ചത്. കഴിഞ്ഞ ഏപ്രില്‍ 3ന് ആണ് ഇവര്‍ ചെന്നൈയില്‍ എത്തിയത്. പ്രതികളെ ബാങ്ക് കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക വിഭാഗത്തിനു കൈമാറിയതായി ക്രൈം ബ്രാഞ്ച് അറിയിച്ചു. പ്രതികള്‍ പുറത്തുപോയ സമയത്തു മുറി വൃത്തിയാക്കാന്‍ എത്തിയ റിസോര്‍ട്ട് ജീവനക്കാരന് ഒട്ടേറെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ കണ്ടെത്തി. സംശയം തോന്നിയ ജീവനക്കാരന് റിസോര്‍ട്ട് അധികൃതര്‍ക്കു വിവരം കൈമാറി. തുടര്‍ന്നു റിസോര്‍ട്ട് അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരു
Post Your Comments