തിരുവനന്തപുരം : ചൂർണ്ണിക്കര വ്യാജ രേഖ കേസിൽ റവന്യൂ ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം ലാൻഡ് റവന്യൂ ഓഫീസിലെ ക്ലാർക്ക് ആണ് പിടിയിലായത്. ഇടനിലക്കാരൻ അബുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം അബുവിൽ നിന്നും നിരവധി പ്രമാണങ്ങൾ പിടിച്ചെടുത്തു. ആലുവയിലും പരിസരത്തും വ്യാജ ഉത്തരവുകൾ ഉപയോഗിച്ച് ഇടപാടുകൾ നടത്തിയെന്നും കണ്ടെത്തി.
Post Your Comments