മാള്‍ഡ: ഐപിഎല്‍ വാതുവയ്പ് എതിര്‍ത്ത യുവതിയെ കൊലപ്പെടുത്തി. പശ്ചിമ ബംഗാളിലെ മാള്ഡയിലാണു സംഭവം നടന്നത്. വാതുവെപ്പ് എതിര്‍ത്തതിന് അര്‍പിത ദാസ്ഗുപ്ത എന്ന യുവതിയുവതിയുെടെ ഭര്‍ത്താവും കുടുംബാംഗങ്ങളും ചേര്‍ന്നു കൊലപ്പെടുത്തി എന്നാണ് ആരോപണം.
കഴിഞ്ഞ ദിവസം മാള്‍ഡ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചാണ് അര്‍പിത മരിച്ചത്. വീട്ടില്‍ അബോധാവസ്ഥയില്‍ കിടന്ന ഇവരെ അയല്‍വാസികളാണ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ മകളുടെ മരണത്തില്‍ സംശയം തോന്നിയ അര്‍പിതയുടെ പിതാവ് യുവതിയുടെ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പരാതി നല്‍കുകയായിരുന്നു. ഇവര്‍ ഒളിവിലാണ്.
ആറു വര്‍ഷം മുന്‍പായിരുന്നു സുവേന്ദു ദാസ്ഗുപ്തയും അര്‍പിതയും തമ്മിലുള്ള വിവാഹം. ബുധനാഴ്ച രാത്രി ചൂതികളിയെ ചൊല്ലി അര്‍പിതയും ഭര്‍ത്താവും തമ്മില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടെന്നും ഇതേതുടര്‍ന്ന് ഭര്‍ത്താവും കുടുംബാംഗങ്ങളും ചേര്‍ന്ന് അര്‍പിതയെ കൊലപ്പെടുത്തുകയായിരുന്നെന്നും പിതാവ് പരാതിയില്‍ പറയുന്നു കൂടാതെ വാതുവയ്പ് നടത്താനായി സുവേന്ദു പലിശയ്ക്കു പണം കടം വാങ്ങിയിരുന്നെന്നും കടക്കാരെ ഭയന്ന് ഇയാള്‍ വീട്ടിലേക്കു വരാറില്ലായിരുന്നെന്നും പരാതിയിലുണ്ട്.
Post Your Comments