
തൃശ്ശൂർ• തൃശ്ശൂർ റെയിൽവേ പോലീസ് സ്റ്റേഷനിലെ മോഷണ കേസിലെ പ്രതിയായ ഇടുക്കി നെടുങ്കണ്ടം കൃഷ്ണ വിലാസത്തില്‍ ജയൻ എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ വയനാട് കാട്ടിക്കുളം എന്ന സ്ഥലത്ത് താമസിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ച പ്രകാരം തന്ത്രപൂർവ്വം തശ്ശുരിൽ വിളിച്ച് വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ പോലീസിനെ വെട്ടിച്ച് വിവിധ സ്ഥലങ്ങളിൽ മാറി മാറി താമസിച്ച് വരികയായിരുന്നു, റെയിൽവെ സബ് ഇൻസ്പെക്ടർ ബാബു , സി.പി.ഓ മാരായ അനീഷ് , ലാലു ,ഷിജു, നിതിൽ ,എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments