ന്യൂഡല്‍ഹി: പ്രധാനമന്ത്രി മന്ത്രി മോദിക്കെതിരെ വാരണാസിയിൽ മത്സരിക്കാനിരുന്ന മുന്‍ ബിഎസ്എഫ് സൈനികന് തേജ് ബഹാദൂര്‍ യാദവ് സമര്‍പ്പിച്ച ഹർജി സുപ്രീംകോടതി തള്ളി.ഹര്‍ജിയില്‍ കഴമ്പില്ലെന്ന് കോടതി കണ്ടെത്തി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയാണ് വിധി പ്രസ്താവിച്ചത്. തേജ് ബഹാദൂര്‍ യാദ നാമനിര്‍ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയതിനാണ് അദ്ദേഹം കോടതിയെ സമീപിച്ചത്.
എന്നാൽ പത്രിക തള്ളിയതില്‍ കാരണം തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സമാജ് വാദി പാര്‍ട്ടി ടിക്കറ്റില്‍ മല്‍സരിക്കാനാണ് തേജ് ബഹാദൂര്‍ പത്രിക നല്‍കിയിരുന്നത്.
സൈനിക സേവനത്തില്‍നിന്നോ സര്‍ക്കാര്‍ സര്‍വീസില്‍നിന്നോ പുറത്താക്കപ്പെടുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തേക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടി വരാണാധികാരി നാമനിര്‍ദേശപത്രിക തള്ളുകയായിരുന്നു. ഇന്ത്യൻ സൈന്യത്തെക്കുറിച്ച് മോശമായ രീതിയിൽ സോഷ്യൽ മീഡിയയിൽ സംസാരിച്ചതിന് തേജ് ബഹാദൂര്‍ യാദവിനെ പുറത്താക്കിയിരുന്നു.എന്നാല്‍, തന്നെ പുറത്താക്കിയത് അച്ചടക്കനടപടിയെ തുടര്‍ന്നായിരുന്നെന്നും അഴിമതി കാണിച്ചതിനല്ലെന്നും മുന്‍ സൈനികന് നല്കിയ ഹര്‍ജിയില്‍ പറയുന്നു.
Post Your Comments