ന്യൂഡല്‍ഹി: രാഹുലിന്റെ വിദേശ പൗരത്വം സംബന്ധിച്ച് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി തള്ളിയത്. വിദേശ കമ്പനിയുടെ രേഖകളില്‍ ബ്രിട്ടീഷ് പൗരനെന്ന് എഴുതിയിട്ടുണ്ടാകാം അതുകൊണ്ട് രാഹുല്‍ ബ്രിട്ടീഷുകാരന്‍ ആകുമോ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.
രാഹുലിന് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് ആരോപിച്ച് ഹിന്ദുസംഘടനയായ യുണൈറ്റഡ് ഹിന്ദു ഫ്രണ്ട് എന്ന സംഘടനയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. രാഹുലിന് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന വിഷയത്തില്‍ തീരുമാനമെടുക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും, തെരഞ്ഞെടുപ്പില്‍ നിന്ന് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കണമെന്നും വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യങ്ങള്‍.
Post Your Comments