കൊല്ലം: സഹപ്രവര്‍ത്തകന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജീവനക്കാര്‍ കൂട്ടത്തോടെ മുങ്ങി. ഓഫീസിലെത്തിയ നാട്ടുകാര്‍ കണ്ടത് ഒഴിഞ്ഞ കസേരകള്‍. പുനലൂര്‍ താലൂക്ക് സപ്ലൈ ഓഫീസിലാണ് സംഭവം. സപ്‌ളൈ ഓഫീസിലെ ജീവനക്കാര്‍ അവധിയെടുക്കാതെ കല്യാണത്തിന് പോയതോടെ. പല ആവശ്യങ്ങള്‍ക്കായി ഓഫിസിലെത്തിയ ജനങ്ങള്‍ മണിക്കൂറുകളോളമാണ് ജീവനക്കാരെ കാത്തുനിന്നത്. ഇതോടെ ജീവനക്കാര്‍ക്കെതിരെ പ്രതിഷേധമിരമ്പുകയായിരുന്നു.
വ്യാഴാഴ്ച രാവിലെയാണ് ഓഫീസിലെ സഹപ്രവര്‍ത്തകന്റെ മകളുടെ വിവാഹചടങ്ങില്‍ പങ്കെടുക്കാനായി സപ്ലൈ ഓഫീസിലെ 14 ജീവനക്കാരും കൂട്ടത്തോടെ മുങ്ങിയത്. റേഷന്‍ കാര്‍ഡിനും മറ്റു ആവശ്യങ്ങള്‍ക്കുമായി സ്ത്രീകളടക്കം ഒട്ടേറേപേരാണ് രാവിലെമുതല്‍ സപ്ലൈ ഓഫീസിലെത്തിയത്. എന്നാല്‍ രാവിലെ ഓഫീസിലെത്തിയ ജീവനക്കാരെല്ലാം രജിസ്റ്ററില്‍ കൃത്യമായി ഒപ്പിട്ട് വിവാഹചടങ്ങിന് പോവുകയായിരുന്നു.
15 കിലോമീറ്റര്‍ അകലെ അഞ്ചലില്‍ നടന്ന വിവാഹചടങ്ങില്‍ പങ്കെടുക്കാനായി ഏകദേശം നാല് മണിക്കൂറോളമാണ് ജീവനക്കാര്‍ ഓഫീസില്‍നിന്ന് മുങ്ങിയത്. അവധിയെടുക്കാതെ വിവാഹത്തിന് പോയത് വിവാദമായതോടെ വിവാഹത്തിന് പോയവര്‍ക്കെല്ലാം ഉച്ചവരെ അവധി നല്‍കിയതായി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
Post Your Comments