ബ്രേക്ക് കാലിപര്‍ ബോള്‍ട്ടിന് തകരാറുണ്ടെന്ന സംശയത്തിന്റെ പശ്ചാത്തലത്തിൽ റോയല്‍ എന്‍ഫീല്‍ഡ് പുതിയ ബൈക്കുകള്‍ തിരിച്ചുവിളിക്കുന്നു. 2019 മാര്‍ച്ച് 20നും ഏപ്രില്‍ 30നും ഇടയില്‍ നിര്‍മിച്ച ബൈക്കുകളാണ് തിരിച്ചുവിളിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് 350, സ്റ്റാന്‍ഡേര്‍ഡ് 500, 350 ഇഎസ് ബൈക്കുകളാണ് തിരിച്ചുവിളിക്കുന്നത്. ഏകദേശം 7000 ബൈക്കുകള്‍ പരിശോധിക്കാനാണ് പദ്ധതി.
ബ്രേക്ക് ഹോസിനേയും ബ്രേക്ക് കാലിപറിനേയും ബന്ധിപ്പിക്കുന്ന കാലിപര്‍ ബോള്‍ട്ടിലെ ടോര്‍ക്ക് ഗുണനിലവാരം ഇല്ലാത്തവയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഉടമസ്ഥരെ നേരിട്ട് തകരാറിന്റെ കാര്യം അറിയിക്കും. അധികൃതരേയും പരിശോധന സംബന്ധിച്ച എല്ലാ വിവരങ്ങളും എന്‍ഫീല്‍ഡ് അറിയിക്കും. സൗജന്യമായാണ് പരിശോധന നടത്തുന്നത്.
Post Your Comments