NewsIndia

ബംഗാളില്‍ മോദി-മമത വാക്‌പോര് തുടരുന്നു

 

 

പശ്ചിമബംഗാളിലെ ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും തമ്മിലുള്ള വാക് പോര് തുടരുകയാണ്. രണ്ടു തവണ മുഖ്യമന്ത്രിയായ തന്നെ വിമര്‍ശിക്കുന്ന മോദിയെ ജനാധിപത്യം കരണത്തടിക്കുമെന്ന മമതയുടെ രണ്ടു ദിവസം മുന്‍പുള്ള പരാമര്‍ശത്തിന് മറുപടിയുമായാണ് പ്രധാനമന്ത്രി ഇന്ന് രംഗത്തെത്തിയിരിക്കുന്നത്. ദീദീയുടെ കണടത്തടി താന്‍ അനുഗ്രഹമായാണ് കാണുന്നതെന്ന് ബംഗാളിലെ പുരൂളിയയിലെ റാലിയില്‍ മമോദി മറുപടി നല്‍കി.

”ദീദി ഞാന്‍ നിങ്ങളെ ദീദിയെന്ന് വിളിക്കുന്നു, ബഹുമാനിക്കുന്നു, അതിനാല്‍ നിങ്ങള്‍ നല്‍കുന്ന അടി വാങ്ങാന്‍ ഞാന്‍ തയ്യാറാണ്. പക്ഷേ അതേ സമയം ഞാന്‍ ഇതു കൂടി ഓര്‍മിപ്പിക്കുന്നു. നിങ്ങള്‍ ആ അടി നിങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് കൂടി നല്‍കുക. പാവപ്പെട്ടവരുടെ ചിട്ടി തുക തട്ടിയെടുത്ത കൊള്ളക്കാരായ നിങ്ങളുടെ പ്രവര്‍ത്തകരെ നിങ്ങള്‍ തല്ലുകയാണെങ്കില്‍ നിങ്ങള്‍ക്ക് ആരെയും പേടിക്കേണ്ടതില്ല, ഞാന്‍ അത് സ്വീകരിക്കും” മോദി പറഞ്ഞു.

എന്നാല്‍ പ്രധാനമന്ത്രിയെ അടിക്കുമെന്നല്ല ജനാധിപത്യത്തില്‍ നിന്നും അദ്ദേഹത്തിന് അടി ലഭിക്കുമെന്നായിരുന്നു താന്‍ പറഞ്ഞതെന്ന് മമത പറഞ്ഞു. പറഞ്ഞ വാക്കുകള്‍ എന്താണെന്ന് മനസ്സിലാക്കണമെന്നും മമത കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ച നടന്ന പൊതുറാലിയിലാണ് ത്രിണമൂല്‍ പാര്‍ട്ടിയെ കൊള്ളക്കാരുടെ പാര്‍ട്ടിയോട് ഉപമിച്ച മോദിക്ക് മറുപടിയുമായി മമത രംഗത്തെത്തിയത്. മോദിയുടെ പരാമര്‍ശത്തിന് ജനാധിപത്യം കരണത്തടിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നായിരുന്നു മമതയുടെ വാക്കുകള്‍.

.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി നിലനിന്നിരുന്ന ഇടതുപക്ഷ ഭരണം 2011ല്‍ അവസാനിപ്പിച്ച മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ഈ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വലിയ തോതിലുള്ള ക്യാംപെയിനാണ് അഭിമുഖീകരിക്കുന്നത്.

മെയ് 19ന് അവസാനിക്കുന്ന ദേശീയ തിരഞ്ഞെടുപ്പിന്റെ ഏഴു ഘട്ടങ്ങളിലും ബംഗാളില്‍ വോട്ടെടുപ്പ് നടക്കുന്നുണ്ട്. മെയ് 19ന് അവസാനിക്കുന്ന പോളിംഗില്‍ 23നാ്ണ് ഫലപ്രഖ്യാപനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button