കൊല്ലം: വനം വകുപ്പ് മന്ത്രി കെ രാജുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെബി ഗണേഷ്‌കുമാര്‍ എംഎല്‍എ. തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ മൂന്ന് ദിവസം എഴുന്നള്ളിക്കാമെന്ന് മന്ത്രി തല ചര്‍ച്ചയില്‍ തീരുമാനെടുത്തിരുന്നെന്നും അത് പിന്നീട് അട്ടിമറിയ്ക്കപ്പെടുകയാണ് ഉണ്ടായതെന്നും എംഎല്‍എ പറഞ്ഞു. യോഗത്തിലെടുത്ത തീരുമാനം മന്ത്രി നടപ്പാക്കിയില്ല. പകരം തീരുമാനത്തിന് വിരുദ്ധമായി ഉത്തരവിറക്കിയെന്നും ഇത് ദൗര്‍ഭാഗ്യകരമാണെന്നുമാണ് കെബി ഗണേഷ്‌കുമാര്‍ പറഞ്ഞത്.വനം മന്ത്രി ആരുടേയോ സമ്മര്‍ദ്ദത്തില്‍ അകപ്പെട്ടുവെന്നും എംഎല്‍എ പറഞ്ഞു.
തെച്ചിക്കോട്ട് രാമചന്ദ്രന് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും എന്നാല്‍ താനും വൈല്‍ഡ് ലൈഫ് വാര്‍ഡനും കളക്ടര്‍ക്ക് നല്‍കിയ കത്തിലും രാമചന്ദ്രനെ നിരോധിക്കണമെന്ന് പറഞ്ഞിട്ടില്ലെന്നും വസ്തുത ചൂണ്ടിക്കാട്ടിയിട്ടേയുള്ളൂ എന്നും വനം മന്ത്രി പറഞ്ഞിരുന്നു.വസ്തുത ചൂട്ടിക്കാണിക്കേണ്ടത് വൈല്‍സ് ലൈഫ് വാര്‍ഡന്റെയും വകുപ്പിന്റെയും ഉത്തരവാദിത്വമാണ്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നത് അഭികാമ്യമല്ലെന്നായിരുന്നു റിപ്പോര്‍ട്ട്. കോടതി തീരുമാനം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ പല രീതിയില്‍ തന്റെ നിലപാടിനെതിരെ രംഗത്ത് വരികയാണെന്നും കെ രാജു പറഞ്ഞിരുന്നു.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉത്സവങ്ങള്‍ക്ക് പങ്കെടുക്കാന്‍ വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് മെയ് 11 മുതല്‍ ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും ആനകളെ നല്‍കില്ലെന്ന് ആന ഉടമകളുടെ സംഘടന വ്യക്തമാക്കിയിരുന്നു. മന്ത്രിതല യോഗത്തില്‍ ഉണ്ടായ തീരുമാനം സര്‍ക്കാര്‍ അട്ടിമറിച്ചു. ഉടമകള്‍ ആനകളെ പീഡിപ്പിച്ച് കോടികള്‍ ഉണ്ടാക്കുന്നുവെന്ന വനം മന്ത്രിയുടെ പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്നും ആന ഉടമകളുടെ സംഘടന വ്യക്തമാക്കിയിരുന്നു.
Post Your Comments