ഏവരും കാത്തിരുന്ന മാസ്ട്രോ എഡ്ജ് 125 സിസി സ്കൂട്ടർ ഹീറോ പുറത്തിറക്കും മേയ് 13-ന് ഇന്ത്യന്‍ വിപണിയിലെത്തിക്കും. എല്‍ഇഡി ഹെഡ്ലാമ്പ്, അലേയി വീല്‍, യുഎസ്ബി ചാര്‍ജിങ്, ഇന്ധനക്ഷമത കൂട്ടാന്‍ സഹായിക്കുന്ന ഐ3എസ് സംവിധാനം, സൈഡ് സ്റ്റാന്റ് ഇന്‍ഡികേറ്റര്‍, സര്‍വീസ് റിമൈന്‍ഡര്‍ എന്നീ മുന്നറിയിപ്പ് നല്‍കുന്ന ഡിജിറ്റല്‍ അനലോഗ് ഇന്‍സ്ട്രുമെന്റ് കണ്‍സോൾ എന്നിവ പ്രധാന സവിശേഷതകൾ.
ഡെസ്റ്റിനി 125ലെ അതെ എഞ്ചിൻ തന്നെയാകും മാസ്ട്രോ 125 മോഡലിനെയും നിരത്തിൽ കരുത്തനാക്കുക. 8.7 ബിഎച്ച്പി പവറും 10.2 എന്‍എം ടോര്‍ക്കും. വില സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല. അതിനായി വാഹനം പുറത്തിറങ്ങുന്നത് വരെ കാത്തിരിക്കണം.
Post Your Comments