കൊച്ചി: കേരളത്തിലെ ഐഎസ് റിക്രൂട്ട്മെന്റ് കേസില്‍ കൂടുതല്‍ ഗള്‍ഫ് മലയാളികള്‍ക്ക് ബന്ധമുള്ളതായി ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) വിവരം ലഭിച്ചു. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഒരു സംഘം ഐഎസുമായി നിരന്തരം ബന്ധപ്പെടുന്നുണെന്നാണ് വിവരം
കേസില്‍ കഴിഞ്ഞ ദിവസം എന്‍ഐഎ കസ്റ്റഡിയിലെടുത്ത കൊല്ലം ചങ്ങന്‍കുളങ്ങര സ്വദേശി ഫൈസലിനെ ചോദ്യം ചെയ്തതിലൂടെയാണ് അന്വേഷണ സംഘത്തിന് ഇതേ കുറിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായത്. കേരളത്തില്‍ നിന്നുള്ളവര്‍ ഗള്‍ഫ് രാജ്യങ്ങളിലെത്തിയ ശേഷമാണ് ഐഎസ് ഭീകര കേന്ദ്രങ്ങളിലേക്ക് കടന്നതെന്നാണ് ഫൈസലിന്റെ വെളിപ്പെടുത്തല്‍. ഖത്തറില്‍ നിന്നാണ് ഫൈസലിനെ എന്‍ഐഎ കേരളത്തില്‍ എത്തിച്ചത്.
അതേസമയം ഐഎസിനു വേണ്ടി ഗള്‍ഫില്‍ പ്രവര്‍ത്തിക്കുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ ഏജന്‍സിക്കു കിട്ടിയിട്ടുണ്ട്. എംബസിയുമായി ബന്ധപ്പെട്ട് ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് എന്‍ഐഎ. വിദേശ രാജ്യങ്ങളില്‍ ജോലിക്കുപോയി തിരികെ വരാത്തവരില്‍ ചിലര്‍ ഭീകര സംഘടനകളിലും ചില മലയാളികള്‍ പാക് ഭീകര സംഘടമകളിലും എത്ത്ിയിട്ടുണ്ടെന്നും ഫൈസല്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ ഭീകര പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന കാസര്‍കോട് സ്വദേശി അബ്ദുള്ള റാഷിദ് സമാന ചിന്താഗതിയുള്ള കേരളത്തിലെ തീവ്ര സംഘടനകള്‍ക്ക് പ്രത്യേക സന്ദേശങ്ങളും നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
Post Your Comments