ദുബായ്: തൊഴിലുടമകള്‍ ശമ്പളം നല്‍കാത്തത് മൂലം ദുരിതത്തിലായ ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് സുപ്രധാന മുന്നറിയിപ്പുമായി എംബസി. യുഎയില്‍ തൊഴിലുടമ ശമ്പളം നല്കാന് കാലതാമസം വരുത്തുകയാണെങ്കില്‍ അബുദാബി ഇന്ത്യന്‍ എംബസി, ഇന്ത്യന്‍ കോണ്‍സുലേറ്റ് ദുബായ് എന്നിവിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് അബുദാബിയിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു. ഇംഗ്ലീഷിലും മലയാളം ഉള്‍പ്പെടെയുള്ള അഞ്ച് ഇന്ത്യന്‍ ഭാഷകളിലാണ് ട്വീറ്റ് ഉള്ളത്.
വിസ തട്ടിപ്പുകേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് എംബസി ഇങ്ങനൊരു നോട്ടീസ് പുറപ്പെടുവിച്ചത്. അതിനാല്‍ തന്നെ സന്ദര്‍ശക വിസയില്‍ ജോലി തേടിയെത്തരുതെന്നും തൊഴിലുടമ നല്കുന്ന വാഗ്ദാനങ്ങളും അനുമതികളും ആധികാരികമാണോയെന്ന് പരിശോധിക്കണമെന്നും എംബസി മുന്നറിയിപ്പ് നല്‍കിയിരുന്നു. റിക്രൂട്ട്മെന്റ് ഏജന്റുമാരുടെ വഞ്ചനയ്ക്കിരയായ പ്രവാസികളുടെ വീഡിയോയും എംബസി ഇതിനോടൊപ്പം ഷെയര്‍ ചെയ്തിരുന്നു.
എംബസിയുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും ലഭിച്ച വിവരമനുസരിച്ച് രാജസ്ഥാന് പാലി സ്വദേശിയായ വിക്രം കുമാര്‍ അനധികൃത ഏജന്റ് മുഖേനയാണ് മുംബൈയില്‍ നിന്നും ഇന്ത്യയിലെത്തുന്നത്. വിസിറ്റിങ്ങ് വിസ മുഖേനയെത്തിയ വിക്രം കുമാറില്‍ നിന്നും ഏജന്റ് 55,000 രൂപയാണ് കൈപ്പറ്റിയിരുന്നത്. ഒടുവില്‍ എംബസി ഇടപെട്ട് ഉയാളെ തിരികെ നാട്ടിലേയ്ക്ക് അയക്കുകയായിരുന്നു.
ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയില്‍ നിന്നുമുള്ള അഞ്ജലി കാറു എന്ന യുവതിയും ഇത്തരത്തില്‍ തട്ടിപ്പിനിരയായിരുന്നു. സമാനരീതിയില്‍ തന്നെ റിജ്വാന്‍ അഹമ്മദ്, പര്‍വേജ് ഹാഷ്മി എന്നിവരും ഏജന്റിന്റെ തട്ടിപ്പിനിരയായിരുന്നു എന്ന് എംബസി വ്യക്തമാക്കുന്നു. ലക്നൗവില്‍ നിന്നും വിസിറ്റിങ്ങ് വിസയിലായിരുന്നു ഇവര്‍ യുഎയില്‍ എത്തിയത്. ഇരുവര്‍ക്കും ഇസിആര്‍ പാസ്പോര്‍ട്ടാണ് ഉണ്ടായിരുന്നത്. ദുബായ് എയര്‍പോര്‍ട്ടില്‍ നിന്നും ഷാര്‍ജയിലെത്തിയ ഇവരെ ഇന്ത്യയിലേക്ക് സുരക്ഷിതമായി തിരിച്ചയച്ചതായും എംബസി വ്യക്തമാക്കിയിട്ടുണ്ട്.
@navdeepsuri @cgidubai @HelplinePBSK pic.twitter.com/FPofwTHWVp
— India in UAE (@IndembAbuDhabi) May 8, 2019
Vikram Kumar from Pali, Rajasthan, was duped by an illegal agent from Mumbai.He informed that he had paid Rs. 55,000 to the agent & had travelled from @CSIAMumbai on a visit visa.He was repatriated to India yesterday. @ProtectorGenGOI @CPVIndia @navdeepsuri @PoEMumbai @cgidubai pic.twitter.com/VdUBD8eFNA
— India in UAE (@IndembAbuDhabi) May 7, 2019
Rijwan Ahmad &Parvej Hashmi were trapped by an illegal agent in Lucknow and lured to come to UAE on visit visa. Both are ECR passport holders. They had travelled from @DelhiAirport to Sharjah. They were safely repatriated to India today. @navdeepsuri @ProtectorGenGOI @cpvindia pic.twitter.com/8Mdke2fDgL
— India in UAE (@IndembAbuDhabi) May 2, 2019
Post Your Comments