KeralaLatest News

ആനകളുടെ വിലക്കും പൂരവുമായി ബന്ധമില്ലെന്ന് മന്ത്രി; ആന ഉടമകള്‍ തീരുമാനം മാറ്റണമെന്ന് ആവശ്യം

തൃശൂര്‍: ആനകളുടെ വിലക്കും പൂരവുമായി ബന്ധമില്ലെന്ന് മന്ത്രി വി എസ് സുനിൽകുമാർ. ആനകളുടെ വിലക്കിനെ തുടർന്ന് മെയ് 11 മുതൽ ഉത്സവങ്ങൾക്കും പൊതുപരിപാടികൾക്കും ആനകളെ നൽകില്ലെന്ന ആന ഉടമകളുടെ സംഘടന തീരുമാനമെടുത്തിരുന്നു. തീരുമാനത്തിന് പിന്നാലെ ആരോഗ്യമുള്ള എല്ലാ ആനകളെയും വിട്ടു നൽകുമെന്ന് വ്യക്തമാക്കി ഗുരുവായൂർ ദേവസ്വം. തീരുമാനത്തിൽ നിന്ന് ഉടമകൾ പിൻമാറണമെന്ന് മന്ത്രിയും ആവശ്യപ്പെട്ടു. അതേസമയം വിഷയത്തില്‍ പാറമേക്കാവ് – തിരുവമ്പാടി ദേവസ്വങ്ങളുമായി മന്ത്രി സുനിൽ കുമാർ ചർച്ച നടത്തുകയാണ്.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉത്സവങ്ങള്‍ക്ക് പങ്കെടുക്കാന്‍ വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ചാണ് മെയ് 11 മുതൽ ഉത്സവങ്ങൾക്കും പൊതുപരിപാടികൾക്കും ആനകളെ നൽകില്ലെന്ന് ആന ഉടമകളുടെ സംഘടന പ്രഖ്യാപിച്ചത്. തൃശൂർ പൂരത്തിന് മറ്റ് ആനകളെയും വിട്ടു നൽകില്ല.
ഉടമകൾക്ക് കാശുണ്ടാക്കുന്നതിനുള്ള മാർഗം മാത്രമല്ല ആനയെന്നും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ വിലക്ക് പിൻവലിക്കും വരെ ബഹിഷ്കരണം തുടരുമെന്നും സംഘടന പറഞ്ഞിരുന്നു.

shortlink

Post Your Comments


Back to top button