Latest NewsKerala

തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ വിലക്ക്; കോടതി ഉത്തരവ് നടപ്പിലാക്കുമെന്ന് കളക്ടര്‍

തൃശൂര്‍: തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ വിലക്ക് നീക്കുന്ന കാര്യത്തിൽ കോടതി ഉത്തരവ് എന്തായാലും അത് നടപ്പിലാക്കുമെന്നും കലക്ടര്‍ അനുപമ. ആനയുടമകളുടെ കടുംപിടുത്തത്തിനെതിരെ കടുത്ത അമര്‍ഷമാണ് തൃശൂര്‍ പൂരം സംഘടര്‍ക്കും ആന പ്രമികള്‍ക്കും ഉള്ളത്.പൂരത്തിന്റെ അവസാന നിമിഷം ഇത്തരമൊരു നീക്കവുമായി പൂരത്തിന്റെ ശോഭ കെടുത്താനുള്ള ശ്രമം ആണ് നടക്കുന്നത്.

ആന ഉടമകള്‍ ഇത്തരത്തില്‍ കടും പിടുത്തം തുടരുകയാണ് എങ്കില്‍ ആനകളെ വിട്ട് നല്‍കാന്‍ തയ്യാറാണ് എന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡും അറിയിച്ചിട്ടുണ്ട്. രാമചന്ദ്രനെ സംബന്ധിച്ച കേസ് ബുധനാഴ്ച ഹൈക്കോടതി പരിഗണിക്കാന്‍ ഇരിക്കുകയാണ് അതിനാല്‍ തന്നെ കോടതി തീരുമാനത്തിനായി കാക്കുകയാണ് സംഘാടകരും

 

shortlink

Post Your Comments


Back to top button