ദുബായ്: ദുബായിൽ ചികിത്സാപിഴവിനെ തുടന്ന് യുവതി അബോധാവസ്ഥയിൽ. 24 കാരിയായ എമിറേറ്റ് യുവതിക്കാണ് ഈ ദുരവസ്ഥയുണ്ടായത്. ചികിത്സാപിഴവിനെ തുടന്ന് കഴിഞ്ഞ 16 ദിവസമായി ഇവർ ശരീരം പൂർണ്ണമായും തളർന്ന അവസ്ഥയിലാണ്. ഇതിനിടെ യുവതിക്ക് ഹൃദയാഘാതവും തലച്ചോറിന് ഡാമേജും സംഭവിച്ചു.
സംഭവത്തെ തുടർന്ന് ‘ ഫസ്റ്റ് മിഡ് ഡേ സർജറി സെനറ്റർ ‘ ന്റെ പ്രവർത്തനം ദുബായ് ആരോഗ്യ വകുപ്പ് താൽകാലികമായി നിർത്തിപ്പിച്ചു. അന്വേഷണം പൂർത്തിയായ ശേഷം മാത്രമേ ആശുപത്രിക്ക് തുടർന്ന് പ്രവർത്തിക്കാനാകു. പ്രാധമിക അന്വേഷണത്തിൽ സർജറി നടത്തിയ ഡോക്ടർമാരുടെ ഭാഗത്ത് പിഴവ് സംഭവിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഇവർക്കെതിതിരെ നടപടിയെടുക്കാനും തീരുമാനമായി.
Post Your Comments