ഡോക്ടർമാർ എഴുതുന്ന കുറിപ്പടി വായിക്കാൻ സാധാരണക്കാർക്ക് കഴിയാറില്ല. ഇത്തരത്തിലൊരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. എന്നാൽ കുറിപ്പടി വായിക്കാൻ കഴിയാത്തത് മറ്റൊരു ഡോക്ടർക്കാണ്. യുവ ഡോക്ടര്‍ ജിനേഷ് പിഎസ് ആണ് ഇത്തരത്തിലുള്ള ഒരു കുറിപ്പടി സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചിരിക്കുന്നത്. ഇത് വായിക്കാൻ സാധിക്കുന്നവർ ഒന്ന് കമൻറ് ചെയ്യണമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
“ഒരു സുഹൃത്ത് അയച്ചു തന്നതാണ്. മരുന്നുകൾ എന്താണെന്ന് പറഞ്ഞു കൊടുക്കാമോ എന്നായിരുന്നു ആവശ്യം. എനിക്ക് വായിക്കാൻ സാധിക്കുന്നില്ല എന്ന് മറുപടി നൽകി. ഒന്നുരണ്ട് സുഹൃത്തുക്കളോട് ചോദിച്ചിട്ട് അവർക്കും സാധിക്കുന്നില്ല. അപ്പോഴാണ് അദ്ദേഹം തൻറെ അനുഭവം പറഞ്ഞത്.
ഈ കുറിപ്പടിയുമായി ഒരു മെഡിക്കൽ സ്റ്റോറിൽ ചെന്നു. അവർ വായിച്ചു നോക്കിയിട്ട് സ്റ്റോക്ക് തീർന്നു പോയി എന്ന് പറഞ്ഞു. സുഹൃത്ത് അടുത്ത മെഡിക്കൽ സ്റ്റോറിൽ ചെന്നു. വായിക്കാൻ സാധിക്കുന്നില്ല എന്ന് അവിടെനിന്നും മറുപടി ലഭിച്ചു.
സുഹൃത്ത് വീണ്ടും ആദ്യത്തെ മെഡിക്കൽ സ്റ്റോറിൽ ചെന്നു. “സ്റ്റോക്ക് തീർന്നതിനാൽ ഒരു ഉപകാരം ചെയ്യാമോ, ഇതിൽ എഴുതിയിരിക്കുന്നത് എന്തെന്ന് പറഞ്ഞുതരാമോ ?”
“എനിക്ക് വായിക്കാൻ സാധിക്കാത്തതിനാൽ സ്റ്റോക്ക് തീർന്നു എന്ന് പറഞ്ഞുവെന്നേയുള്ളൂ” ഇതായിരുന്നു മറുപടി.
പിന്നെയും ഒന്നുരണ്ട് മെഡിക്കൽ ഷോപ്പിൽ ചെന്ന ശേഷമാണ് എനിക്ക് അയച്ചു തന്നത്.
ഇത് വായിക്കാൻ സാധിക്കുന്നവർ ഒന്ന് കമൻറ് ചെയ്താൽ നന്നായിരുന്നു…”
Post Your Comments