KeralaLatest NewsNews

ആര്‍ക്കും വായിക്കാന്‍ പറ്റാത്ത മരുന്ന് കുറിപ്പടി ; വിശദീകരണവുമായി ഡോക്ടര്‍

മരുന്നിന്റെ കുറിപ്പടിയുള്ള ഒപി ടിക്കറ്റ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ സംഭവം വിവാദമായി

കൊല്ലം : ആര്‍ക്കും വായിക്കാന്‍ പറ്റാത്ത മരുന്ന് കുറിപ്പടിയുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എത്ര നോക്കിയാലും ആരൊക്കെ നോക്കിയാലും വായിക്കാന്‍ സാധിയ്ക്കാത്ത രീതിയിലായിരുന്നു മരുന്ന് കുറിച്ചിരുന്നത്. കുറിപ്പടിയുമായി മരുന്ന് വാങ്ങാന്‍ ഫാര്‍മസിയില്‍ എത്തിയപ്പോള്‍ അവിടെ ഉള്ളവര്‍ക്ക് ഇത് വായിക്കാന്‍ സാധിച്ചിരുന്നില്ല.

മരുന്നിന്റെ കുറിപ്പടിയുള്ള ഒപി ടിക്കറ്റ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ സംഭവം വിവാദമായി. ഇതോടെ കൊല്ലം ഡിഎംഒ കൊട്ടാരക്കര താലൂക്ക് ആശുപത്രി സൂപ്രണ്ടില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. തന്റെ കയ്യക്ഷരം മോശമാണെന്നും, ആശുപത്രിയില്‍ തിരക്കുണ്ടായിരുന്നത് കൊണ്ടാണ് കുറിപ്പടിയെഴുത്ത് ഇത്രയും മോശമായതെന്നാണ് ഡോക്ടര്‍ നല്‍കിയ വിശദീകരണം. ജനുവരി നാലിന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ രോഗിയ്ക്കാണ് വായിക്കാന്‍ പറ്റാത്ത രീതിയിലുള്ള കുറിപ്പടി ഡോക്ടര്‍ നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button