Latest NewsArticle

ലൈംഗിക വൈകൃതം കുരുന്നുകള്‍ക്ക് നേരേയും; പീഡോഫീലിയ എന്ന വില്ലനെ മാതാപിതാക്കള്‍ കരുതിയിരിക്കണം

നിയമ വ്യവസ്ഥ എത്ര ശക്തമാണെന്ന് പറയുമ്പോഴും കുട്ടികളോടുള്ള ലൈംഗികപീഡന കേസുകള്‍ ദിനം പ്രതി വര്‍ധിക്കുകയാണ്. മാധ്യമങ്ങളിലൂടെ പുറത്ത് വരുന്ന വാര്‍ത്തകള്‍ മക്കളുടെ സുരക്ഷിത്വത്തെക്കുറിച്ച് മാതാപിതാക്കളില്‍ ഉണ്ടാക്കുന്ന ആവലാതി ചില്ലറയല്ല.

പെണ്‍കുട്ടികളുടെ കാര്യത്തില്‍ പെതുവേ ശ്രദ്ധനല്‍കാറുള്ള നാം ആണ്‍കുട്ടികളുടെ സുരക്ഷയുടെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധനല്‍കാറില്ല. ആണ്‍കുട്ടികള്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാകുന്നു എന്ന് നാം പലപ്പോഴും വാര്‍ത്തകളില്‍ കേള്‍ക്കാറുണ്ട്. എന്നിരുന്നാലും ഇത്തരം അതിക്രമങ്ങളില്‍ ശ്രദ്ധാലുവായിരിക്കണമെന്ന് നാം പലപ്പോഴും ആണ്‍കുട്ടികളോട് പറഞ്ഞു കൊടുക്കാറില്ല.

പലപ്പോഴും അപരിചിതരെക്കാളും ബന്ധുക്കളില്‍ നിന്നാവും കുട്ടികള്‍ക്ക് ലൈംഗിക പീഡനം ഏല്‍ക്കേണ്ടിവരിക. കുടുംബത്തിനേല്‍ക്കുന്ന അപമാനഭാരം ഓര്‍ത്തു പലപ്പോഴും ഇത്തരം സംഭവങ്ങള്‍ പുറംലോകമറിയാറില്ല. എന്തെങ്കിലും മാനസിക രോഗമുളളവര്‍ മാത്രമാണ് പൊതുവായി കുട്ടികളെ പീഡിപ്പിക്കാന്‍ മുതിരുന്നത്. പ്രായപൂര്‍ത്തിയായ ആള്‍ക്ക് പ്രായപൂര്‍ത്തിയാവാത്ത കുട്ടിയോടുണ്ടാവുന്ന ലൈംഗിക ആസക്തിയാണ് ‘പീഡോഫീലിയ’. കുട്ടികളെ രസിപ്പിച്ചും കൊഞ്ചിച്ചും അവരുടെ ഇഷ്ടം പിടിച്ചു പറ്റും. അതുകൊണ്ടുതന്നെ അപ്രതീക്ഷിതമായ പെരുമാറ്റം അവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുമ്പോള്‍ കുട്ടികള്‍ക്ക് അതു വലിയ നടുക്കമുണ്ടാക്കും.

പലപ്പോഴും ഇത്തരം സംഭവങ്ങള്‍ തുറന്ന് പറയാന്‍ കുട്ടികള്‍ മടിക്കുന്നത് രക്ഷിതാക്കളോട് ഈ കാര്യങ്ങള്‍ പറയാമോ എന്ന് അവര്‍ ഭയക്കുന്നു. സംഭവിച്ചത് അപമാനമാണെന്നും മറ്റുള്ളവര്‍ അറിഞ്ഞാല്‍ അവകര്‍ ഒറ്റപ്പെടലിനും കളിയാക്കലുകള്‍ക്കും പാത്രമാകേണ്ടി വരുമെന്നും അവര്‍ ഭയക്കുന്നു. അതുകൊണ്ടു തന്നെ കുട്ടികളെ ഇത്തരം അതിക്രമങ്ങളില്‍ നിന്നും രക്ഷിക്കണമെങ്കില്‍ ആദ്യം മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളുണ്ട്.

ദിവസവും കുട്ടികളുമായി സംസാരിക്കാന്‍ സമയം കണ്ടെത്തണം എങ്കില്‍ മാത്രമേ അവര്‍ക്ക് മടികൂടാതെ കാര്യങ്ങള്‍ തുറന്നു പറയുകയുള്ളൂ. കുട്ടികളില്‍ അസാധാരണമായ പെരുമാറ്റം കാണുമ്പോള്‍ നല്ല ശ്രദ്ധകൊടുക്കണം. കുട്ടികളുടെ ശരീരത്തോ ജനനേന്ദ്രിയത്തിലോ മുറിവുകളോ പാടുകളോ ഉണ്ടോയെന്ന് അവരുടെ സമ്മതത്തോടെ പരിശോധിക്കുക. നല്ല സ്പര്‍ശങ്ങളും ചീത്ത സ്പര്‍ശങ്ങളും തമ്മിലുള്ള വ്യത്യാസം കുട്ടിയെ പറഞ്ഞു മനസ്സിലാക്കുക.

എന്തു പ്രശ്‌നം വന്നാലും നേരിടാന്‍ മാതാപിതാക്കള്‍ കൂടെയുണ്ടെന്ന വിശ്വാസം കുട്ടിയില്‍ വളര്‍ത്തിയെടുക്കുക എന്തെങ്കിലും ദുരനുഭവങ്ങള്‍ നേരിട്ടാല്‍ മാതാപിതാക്കളോട് പറയാന്‍ കുട്ടിയെ നിരന്തരം ഓര്‍മിപ്പിക്കുക. സൗഹൃദങ്ങളും അടുപ്പങ്ങളും എങ്ങിനെ കൊണ്ടു നടക്കണമെന്നും അതിന്റെ നല്ല വശങ്ങളും ചീത്ത വശങ്ങളും പറഞ്ഞ് മനസ്സിലാക്കി കൊടുക്കാനും ശ്രദ്ധിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button