Latest NewsIndia

സിഖ് വിരുദ്ധ കലാപം:രാജീവ് ഗാന്ധിയെ നേരിട്ടാക്രമിച്ച് ബിജെപി

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ നേരിട്ടാക്രമിച്ച് ബിജെപിയുടെ ട്വീറ്റ്. സിഖ് വിരുദ്ധ കലാപത്തില്‍ കൂട്ടക്കൊല നടത്തിയത് സര്‍ക്കാര്‍ തന്നെയാണ് ബിജെപി. കൊലയ്ക്ക് ആഹ്വാനം ചെയ്തത് രാജീവ് ഗാന്ധിയുടെ നേതൃത്തിലാണെന്നും ബിജെപി ട്വീറ്റില്‍ പറയുന്നു. സര്‍ക്കാര്‍ തന്നെ സ്വന്തം പൗരന്മാരെ കൊന്നൊടുക്കുകയായിരുന്നുവെന്നു ബിജെപി പറഞ്ഞു.

സിഖ് വിരുദ്ധ കലാപത്തില്‍ പൗരന്മാരെ കൊന്നൊടുക്കാന്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഓഫിസ് നേരിട്ട് ഉത്തരവിടുകയായിരുന്നുവെന്നും 1984-ലെ സിഖ് വിരുദ്ധ കലാപം അന്വേഷിച്ച നാനാവതി കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ടെന്നും ബിജെപി ആരോപിച്ചു. ഭാരത സര്‍ക്കാര്‍ അവരുടെ തന്നെ പൗരന്മാരെ കൊന്നൊടുക്കിയ ഏറ്റവും വലിയ കൂട്ടക്കുരുതിയായിരുന്നു സിഖ് വിരുദ്ധ കലാപം’. ബിജെപി ഔദ്യോഗിക പേജില്‍ ട്വീറ്റ് ചെയ്തു. ഈ കര്‍മ്മത്തിനു രാജ്യം നീതി കാത്തിരിക്കുകയാണെന്നും ട്വീറ്റില്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button