ന്യൂ ഡൽഹി : അയോധ്യ ഭൂമിതർക്ക കേസ് നാളെ സുപ്രീം കോടതിയിൽ. അഞ്ച് അംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. മധ്യസ്ഥ സമിതി കോടതിക്ക് റിപ്പോർട്ട് കൈമാറി. അലഹാബാദ് കേന്ദ്രീകരിച്ച് കഴിഞ്ഞ രണ്ട് മാസമായി ചർച്ച നടത്തിയ ശേഷമാണ് മധ്യസ്ഥ സമിതി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഖലീഫുള്ള അധ്യക്ഷനായ മൂന്നംഗ സമിതിക്ക് മാർച്ച് മാസം എട്ടാം തീയതിയാണ് സുപ്രീം കോടതി രൂപം നൽകിയത്. ആത്മീയ നേതാവ് ശ്രീശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവരും സമിതിയിൽ അംഗങ്ങളാണ്.
Ayodhya case is listed tomorrow for hearing in the Supreme Court. pic.twitter.com/gY6zM0TSQt
— ANI (@ANI) May 9, 2019
Post Your Comments