ന്യൂഡല്‍ഹി: പാക്കിസ്ഥാന് പതാക നെഞ്ചിലേറ്റിയ ചിത്രം പങ്കുവെച്ചതിന് ബോളിവുഡ് നടിയും മോഡലുമായ രാഖി സാവന്ത് വിവാദത്തില്‍ പെട്ടിരിക്കുകയാണ്. പുതിയ സിനിമയിലെ കഥാപാത്രത്തിന് വേണ്ടിയാണ് ഇത്തരത്തില്‍ പാക്ക് പതാകയേന്തിയ രീതിയില്‍ ഒരു ചിത്രം പങ്കുവെക്കുന്നത് എന്ന കുറിപ്പോടെയാണ് രാഖി തന്നെ തന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ‘ഇന്ത്യയെ ഞാന്‍ സ്നേഹിക്കുന്നു. ഇതെന്റെ പുതിയ ചിത്രം ധര 370-യിലെ കഥാപാത്രമാണ്’-എന്നാണ് രാഖി കുറിച്ചത്. എന്നാല്‍ വിവാദമായ ചിത്രത്തിന് താഴെ രാഖിയെ വിമര്‍ശിച്ച് നിരവധി പേരാണ് കമന്റ് ചെയ്തത്. ഇന്ത്യയ്ക്ക് പാകിസ്ഥാനുമേലുള്ള രോക്ഷമാണ് അഭിനയത്തിനുവേണ്ടി ആണെങ്കില്‍ പോലും പാക് പതാക നെഞ്ചോട് ചേര്‍ത്തുവെച്ച് പോസ്റ്റിട്ടതിന് ഇത്രയേറെ പ്രതികരണങ്ങള്‍ ഉയരാന്‍ കാരണമായത്.
https://www.instagram.com/p/BxMf7c2FKRY/?utm_source=ig_embed
പാക്ക് പൗരത്വമാണ് രാഖിക്ക് ചേരുന്നതെന്നും ‘പാക്കിസ്ഥാനി സാവന്ത്’ എന്നാണ് ഇവരെ വിളിക്കേണ്ടത് എന്നുമൊക്കെയാണ് സമൂഹമാധ്യമങ്ങള്‍ രാഖിയെ വിമര്‍ശിച്ച് കുറിച്ചത്. നാനാ പടേക്കറിനെതിരെ മീ ടൂ ആരോപണവുമായി നടി തനുശ്രീ ദത്ത രംഗത്തെത്തിയപ്പോള്‍ നടനെ അനുകൂലിച്ച രാഖിയുടെ പ്രസ്താവന വിവാദമായിരുന്നു. ഇതിന് പിന്നാലെ കൊമേഡിന്‍ ദീപക് കലാലിനെ വിവാഹം കഴിക്കുന്നുവെന്നും പിന്നീട് കല്യാണം മുടങ്ങിയെന്നും അറിയിച്ച് രാഖി വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇപ്പോഴിതാ പാക് പതാകയുടെ പേരില്‍ വീണ്ടും മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് നടി.
Post Your Comments